‘കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്, നിയമപരമായി തന്നെ പോരാടും’; പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മാങ്കൂട്ടത്തിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ
ലൈംഗികാരോപണ വിവാദത്തിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ എത്തി നേരിട്ട് പരാതി നൽകിയതിന് പിന്നാലെ നിരപരാധിയെന്നാവർത്തിച്ച് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
advertisement
പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും ഉൾപ്പടെ പുറത്തു വന്നതിനു പിന്നാലെയാണ് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് സൂചന
advertisement
.കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നിരുന്നു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമുള്ള ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നായിരുന്നു രാഹുൽ ഇതിനോട് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 27, 2025 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്, നിയമപരമായി തന്നെ പോരാടും’; പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മാങ്കൂട്ടത്തിൽ


