ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; വെട്ടിക്കൊന്ന സ്ഥലം കണ്ട 56കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ്(RSS) പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സ്ഥലം കണ്ട 56കാരന്‍(56 Year Old) കുഴഞ്ഞുവീണ് മരിച്ചു(Death). മരുതറോഡ് സ്വദേശി രാമുവാണ്(56) മരിച്ചത്. രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞുവീണത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പം മുന്‍പ് മരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം
കാറിലെത്തിയ നാലംഗസംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എലപ്പുള്ളി സ്വദേശി സഞ്ജിതി (27) നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.
മമ്പ്രത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് വെട്ടുകയായിരുന്നു.
advertisement
പ്രാഥമിക നിരീക്ഷണത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന്റെ സ്വഭാവമുണ്ടെന്നും എന്നാല്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നും പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വീട്ടിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി
കൂടരഞ്ഞി കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ(Kidnapping) ശ്രമമെന്ന് പരാതി. ഞായറാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ തിരുവമ്പാടി പോലീസ് (Kerala Police) അന്വേഷണമാരംഭിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിലാണ് യുവതിയെ(Woman) തട്ടികൊണ്ടു പോകാൻ ശ്രമം നടന്നതെന്നാണ് പരാതി. ഞായറാഴാച വൈകീട്ട് 6.45 ഓടെയാണ് സംഭവം.
advertisement
വീടിന് പുറത്തെ ശുചി മുറിയിൽ പോയി തിരിച്ചു വരുമ്പോൾ പിന്നിൽ നിന്നും വന്ന ഒരാൾ വാപൊത്തി പിടിച്ച് വീടിന് പിറക് വശത്തേക്ക്കൊണ്ടു പോവുകയായിരുന്നു എന്ന് യുവതി പറയുന്നു. ഈ സമയം താൻ ഒച്ചവെച്ചങ്കിലും വീട്ടുകാർ അറിഞ്ഞില്ല. കുതറി മാറാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തന്നെ പിടിച്ചു വെച്ച ആളെ കടിക്കുകയും ഈ സമയം പിടിവിട്ടതോടെ അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നും യുവതി പറയുന്നു.
advertisement
സംഭവ സമയം വീട്ടിൽ യുവതിയുടെ മാതാവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല ഉയരവും വണ്ണവുമുള്ളയാളാണ് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് യുവതി ന്യൂസ് 18നോട് പറഞ്ഞു. ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും യുവതി പറയുന്നു. തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2021 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; വെട്ടിക്കൊന്ന സ്ഥലം കണ്ട 56കാരന്‍ കുഴഞ്ഞുവീണ് മരിച്ചു