യാത്രക്കാരനെ കെഎസ്ആർടിസി ബസിൽ മരിച്ച നിലയിൽ കണ്ടെത്തി 

Last Updated:

സുൽത്താൻബത്തേരി ഡിപ്പോയിൽ ബസ് നിർത്തിയിട്ടും ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴായിരുന്നു സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്
സുൽത്താൻബത്തേരിയിൽ യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും സുൽത്താൻബത്തേരിയില്ക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തു നിന്നും ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്.
Also Read : കൊല്ലത്ത് മേശയിലെ ഗ്ലാസ് പൊട്ടിവീണ് പരിക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു
സുൽത്താൻബത്തേരി ഡിപ്പോയിൽ ബസ് നിർത്തിയിട്ടും ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴായിരുന്നു സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Summary : Middle-aged person found dead on a KSRTC bus traveling from Thiruvananthapuram to Sultan Bathery. Police suspect a heart attack as the cause of death, and an investigation is underway.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
 യാത്രക്കാരനെ കെഎസ്ആർടിസി ബസിൽ മരിച്ച നിലയിൽ കണ്ടെത്തി 
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement