advertisement

സിംബാബ്‌വെ-അയർലൻഡ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു; ടി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്ത്

Last Updated:

അയർലൻഡും സിംബാബ്‌വെയും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്തായി. ഒരു പോയിന്റ് ലഭിച്ചതോടെ സിംബാബ്‌വെ 5 പോയിന്റുമായി സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി

Rapid Read
(AP Photo)
(AP Photo)
ചൊവ്വാഴ്ച പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന അയർലൻഡ് - സിംബാബ്‌വെ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2021ലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ട്വന്റി-20 ലോകകപ്പിൽ നിന്ന് പുറത്തായി.
മത്സരം ഉപേക്ഷിച്ചതോടെ ലഭിച്ച ഒരു പോയിന്റ് ഉൾപ്പെടെ ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെയ്ക്ക് ആകെ അഞ്ച് പോയിന്റായി. ഓസ്‌ട്രേലിയയ്ക്കും അയർലൻഡിനും ഇനി ഈ അഞ്ച് പോയിന്റിൽ എത്താൻ കഴിയില്ല. ഇതോടെ സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്‌വെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി മാറി. ഗ്രൂപ്പിലെ അഞ്ചാമത്തെ ടീമായ ഒമാൻ നേരത്തെ തന്നെ പുറത്തായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റ് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് നേടാനായത്. സിംബാബ്‌വെയോടും ശ്രീലങ്കയോടും അവർ വലിയ തോൽവികൾ വഴങ്ങിയിരുന്നു. തിങ്കളാഴ്ച ശ്രീലങ്കയോട് എട്ട് വിക്കറ്റിന് തോറ്റതോടെ ഓസ്‌ട്രേലിയയുടെ സാധ്യതകൾ മങ്ങിയിരുന്നു.
advertisement
അയർലൻഡിനോടും ശ്രീലങ്കയോടും സിംബാബ്‌വെ തോൽക്കുകയും, ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ഒമാനെ ഓസ്‌ട്രേലിയ തോൽപ്പിക്കുകയും ചെയ്താൽ മാത്രമേ അവർക്ക് നേരിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നുള്ളൂ.
അയർലൻഡിനാകട്ടെ, സിംബാബ്‌വെയെ വലിയ മാർജിനിൽ തോൽപ്പിക്കുകയും മറ്റ് മത്സരഫലങ്ങൾ അനുകൂലമാകുകയും വേണമായിരുന്നു. എന്നാൽ മഴയെത്തുടർന്ന് കളി ഉപേക്ഷിച്ചതോടെ ഈ ഗ്രൂപ്പിലെ വരാനിരിക്കുന്ന മത്സരങ്ങളെല്ലാം വെറും ചടങ്ങായി മാറി.
2009-ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഓസ്‌ട്രേലിയ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർക്ക് പരിക്കേറ്റത് ഓസ്‌ട്രേലിയയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. പിന്നാലെ ടിം ഡേവിഡ്, ക്യാപ്റ്റൻ മിച്ചൽ മാർഷ് എന്നിവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടത് ടീമിനെ പ്രതികൂലമായി ബാധിച്ചു.
advertisement
സൂപ്പർ എട്ടിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവർക്കൊപ്പം സിംബാബ്‌വെയും ചേരും. ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാകും സിംബാബ്‌വെയുടെ മത്സരങ്ങൾ നടക്കുക.
Summary: The 2021 champions Australia have been officially eliminated from the 2026 T20 World Cup following a rain-abandoned match between Ireland and Zimbabwe in Pallekele. The washout earned Zimbabwe one point, taking their total to five—a tally that neither Australia nor Ireland can mathematically reach.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
സിംബാബ്‌വെ-അയർലൻഡ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു; ടി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്ത്
Next Article
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement