ഓക്സിജന്‍ തീര്‍ന്നിട്ടും ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചില്ല; രോഗി മരിച്ചു

Last Updated:

അതേസമയം ബന്ധുക്കളുടെ ആരോപണം ആംബുലന്‍സിന്റെ ഡ്രൈവര്‍ ബിനോയ് തള്ളി

തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ അറുപത്തേഴുകാരന്‍ ഓക്സിജന്‍ കിട്ടാതെ ശ്വാസംമുട്ടി മരിച്ചതായി പരാതി. തിരുവല്ല സ്വദേശി രാജന്‍ ആണ് മരിച്ചത്. പനി ബാധിച്ച് രാത്രി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജനെ ശ്വാസതടസം കൂടിയതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലാണ് രാജനെ വണ്ടാനത്തേക്ക് കൊണ്ടുപോയത്.
കാഷ്വാല്‍റ്റിയില്‍ വച്ച് ഘടിപ്പിച്ച ഓക്സിജന്‍ സിലിണ്ടര്‍ ഇടയ്ക്കുവച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജന്റെ മകന്‍ ഗിരീഷ് പറഞ്ഞു. മൂന്നുകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ ശ്വാസതടസം വര്‍ധിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ഗിരീഷ് ആരോപിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും രാജന്‍ മരിച്ചു.
അതേസമയം ഈ ആരോപണം ആംബുലന്‍സിന്റെ ഡ്രൈവര്‍ ബിനോയ് തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണ് രാജന്റെ ബന്ധുക്കള്‍ ഉയര്‍ത്തുന്നതെന്നാണ് ബിനോയുടെ വാദം. ഒന്നരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയെ എത്തിച്ചുവെന്നും അര മണിക്കൂറിന് ശേഷമുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ബിനോയ് പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓക്സിജന്‍ തീര്‍ന്നിട്ടും ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചില്ല; രോഗി മരിച്ചു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement