'ജോസ് കെ മാണി ശ്രമിച്ചത് ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദു ചെയർമാനാകാതിരിക്കാൻ' പി സി ജോര്‍ജ്
- Published by:Anuraj GR
- news18-malayalam
Last Updated:
ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദുവായ ബിനുവിനെ ചെയർമാൻ ആക്കാനാകില്ലെന്ന് ജോസ് കെ മാണി പിണറായി വിജയന് മുമ്പിൽ നിലപാടെടുത്തതോടെയാണ് ബിനുവിന് അവസരം നഷ്ടമായതെന്ന് പി സി ജോർജ്
കോട്ടയം: മനസാക്ഷിക്ക് വിരുദ്ധമായതും യാതൊരു ധാർമികതയും ഇല്ലാത്ത തെരഞ്ഞെടുപ്പാണ് പാലായിൽ നടന്നതെന്ന് പി സി ജോർജ്. ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദുവായ ബിനുവിനെ ചെയർമാൻ ആക്കാനാകില്ലെന്ന് ജോസ് കെ മാണി പിണറായി വിജയന് മുമ്പിൽ നിലപാടെടുത്തതോടെയാണ് ബിനുവിന് അവസരം നഷ്ടമായതെന്നും പി സി ജോർജ് പാലായിൽ പറഞ്ഞു.
മതത്തിന്‍റെയും ജാതിയുടെയും പേരിൽ സ്ഥാനങ്ങൾ നഷ്ടമാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പി സി ജോർജ് പറഞ്ഞു. ഇത് നന്ദികേടാണെന്നും പ്രതിഷേധാർഹമാണെന്നും കമ്മ്യൂണിസ്റ്റിന് ചേർന്നതല്ലെന്നും പി സി ജോർജ് പറഞ്ഞു.
20 വർഷത്തോളമായി കൌൺസിലറായ ബിനു പുളിക്കക്കണ്ടം ചെയർമാൻ ആകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ബിനുവിനെയാണ് നിർദേശിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയും ബിനുവിന് അനുകൂലമായ നിലപാട് സ്വികരിച്ചു. എന്നാൽ ചെയർമാൻ തെരഞ്ഞെടുപ്പ് ദിവസമായ ഇന്നു രാവിലെയോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ആറേഴ് വർഷത്തെ മാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള ജോസ് കെ മാണിക്ക് ബിനുവിനെ പോലെ ഒരാൾ ഉന്നതസ്ഥാനത്തേക്ക് വരുന്നത് അംഗീകരിക്കാനാകാത്തതിന്‍റെ കുശുമ്പുണ്ടെന്നും പി സി ജോർജ് പറഞ്ഞു.
advertisement
Also Read- പാലാ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ ജയിച്ച ഏക അംഗത്തെ കേരളാ കോൺഗ്രസിന് ‘പുളിക്കുന്നത്’ എന്തുകൊണ്ട്?
കേരള കോൺഗ്രസിനെതിരെ ആര് മത്സരിച്ചാലും ജയിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പി സി ജോർജ് പരിഹസിച്ചു. പാർട്ടിയുടെ പഴയകാല നേതാക്കൾ വഴിയാധാരമാണ്. പാലായിലെ തീരുമാനം ആർക്കും അംഗീകരിക്കാനായിട്ടില്ല. ജോസ് കെ മാണിയുടെ അഹങ്കാരവും ധാർഷ്ട്യവും അവസാനിപ്പിക്കാൻ കേരള കോൺഗ്രസുകാർ തയ്യാറാകണമെന്നും പി സി ജോർജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
January 19, 2023 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോസ് കെ മാണി ശ്രമിച്ചത് ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദു ചെയർമാനാകാതിരിക്കാൻ' പി സി ജോര്‍ജ്