advertisement

'മണിയാശാന്റെ ശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത; എനിക്കും ഇഷ്ടമാണ്'; എം.എം. മണിയുടെ വിമർശനത്തിന് സജി ചെറിയാന്റെ മറുപടി

Last Updated:

ഫിഷറീസ് വകുപ്പിന്റെ ചെങ്കുളം മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനവേദിയിലായിരുന്നു എം.എം.മണി എംഎൽഎയുടെ പരസ്യപരാമർശം

സജി ചെറിയാൻ, എം.എം. മണി
സജി ചെറിയാൻ, എം.എം. മണി
ഓൺലൈൻ ആയി ഉദ്‌ഘാടനം നിർവഹിച്ചതിന്റെ പേരിൽ മന്ത്രി സജി ചെറിയാനെതിരെ (Saji Cherian) പരസ്യവിമർശനം നടത്തിയ എം.എം. മണി (M.M. Mani) എം.എൽ.എയ്ക്ക് മറുപടിയുമായി മന്ത്രി. "എല്ലാം നേരിട്ടു പോയി ഉദ്ഘാടനം ചെയ്യണമെന്നാണല്ലോ. നേരിട്ട് പോയി പരമാവധി ഉദ്ഘാടനം നിർവഹിക്കുന്ന ആളാണ് താൻ. ഇന്നലെ ഒരുപാട് ഉദ്ഘാടനങ്ങൾ ഉണ്ടായിരുന്നു. അതും പല ജില്ലകളിലായി. അദ്ദേഹത്തിൻ്റെ വിമർശനം ശരിയാണ്. ധാരണാപിശക് കൊണ്ട് ഉണ്ടായ വിമർശനമാകും. സമയം കിട്ടാത്തത് മൂലം ആണ് ഓൺലൈൻ ആയി നിർവഹിച്ചത്. മണിയാശാൻ അല്ലേ അദ്ദേഹം ഒരു സീനിയർ നേതാവല്ലേ. മണിയാശാന്റെ ശൈലിയാണ് അദ്ദേഹത്തിൻറെ പ്രത്യേകത. ആ ശൈലി എനിക്കും ഇഷ്ടമാണ്," എന്ന് സജി ചെറിയാൻ.
ഫിഷറീസ് വകുപ്പിന്റെ ചെങ്കുളം മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനവേദിയിലായിരുന്നു എം.എം.മണി എംഎൽഎയുടെ പരസ്യപരാമർശം. ‘ഞങ്ങളെ എന്തിനു മെനക്കടുത്തി. അയാൾ അവിടെ ഇരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോ. ഞാനും എ. രാജാ എംഎൽഎയും പോരേ ഉദ്ഘാടനം ചെയ്യാൻ. തിരുവനന്തപുരത്തു നിന്ന് ഉണ്ടാക്കല്, ഡീസൽ അടിച്ച് മെനക്കെടാൻ നമ്മളും.’ മേലാൽ തന്നെ ഇത്തരം കാര്യങ്ങൾക്കു ക്ഷണിക്കരുതെന്നു പറഞ്ഞു കൊണ്ട് മണി പ്രസംഗം അവസാനിപ്പിച്ചു.
മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുതെന്നും അയാൾക്കു പിന്നെ എന്തു ജോലിയാണെന്നും ചോദിച്ച മണി ഉദ്യോഗസ്ഥരെ നോക്കി, ‘ഞാൻ ഇങ്ങനെ പറഞ്ഞെന്ന് അങ്ങ് പറഞ്ഞേക്കാനും’ നിർദേശിച്ചു. മന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണു മണിയുടെ വിമർശനം. ഉച്ചയോടു കൂടി, ഉദ്ഘാടനം ഓൺലൈനായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു.
advertisement
Summary: Minister Saji Cherian responded to M.M. Mani MLA, who publicly criticized him for conducting the inauguration online. "Everything should be inaugurated in person. I am a person who goes in person and conducts as many inaugurations as possible. There were many events yesterday. That too in many districts. His criticism is correct. It must be a misunderstanding. It was conducted online due to lack of time. Isn't Maniyashan a senior leader? Maniyashan's style is his specialty. I also like that style," said Saji Cherian.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മണിയാശാന്റെ ശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത; എനിക്കും ഇഷ്ടമാണ്'; എം.എം. മണിയുടെ വിമർശനത്തിന് സജി ചെറിയാന്റെ മറുപടി
Next Article
advertisement
ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കാം

  • ഓൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2026) മെയ് 10ന് രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും

  • അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി ഏപ്രിൽ 20, വിവിധ സ്പെഷ്യലൈസ്ഡ് കോഴ്‌സുകൾ ലഭ്യമാണ്

View All
advertisement