advertisement

ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

പ്രവേശനത്തിനുള്ള ഓൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2026) രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ മെയ് 10ന് നടക്കും

News18
News18
ഇന്ത്യൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന രാജ്യാന്തര നിലവാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI). ചെരിപ്പുകൾ (Footwear), തുകൽ ഉൽപ്പന്നങ്ങൾ (Leather products), ഫാഷൻ ഡിസൈൻ എന്നിവയിൽ ലോകനിലവാരത്തിലുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 1986-ലാണ് ഇത് സ്ഥാപിതമായത്. 2017ൽ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ്' (INI) ആയി പ്രഖ്യാപിച്ച സ്ഥാപനത്തിൽ ഫുട്‌വെയർ ഡിസൈൻ, റീട്ടെയിൽ മാനേജ്‌മെന്റ്, ഫാഷൻ ഡിസൈൻ, ലെതർ ഗുഡ്‌സ് ആൻഡ് ആക്‌സസറീസ് ഡിസൈൻ എന്നിവയിൽ ബിരുദ (B.Des), ബിരുദാനന്തര (M.Des/MBA) കോഴ്‌സുകൾ ഉണ്ട്.നോയിഡ, ഫുർസത്ഗഞ്ച്, ചെന്നൈ, കൊൽക്കത്ത, റോഹ്തക്, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തുടനീളം 12 ക്യാമ്പസുകൾ ഉണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബുകളും അത്യാധുനിക മെഷിനറികളും ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനവും ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI) നെ മറ്റ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI)ലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി, ഏപ്രിൽ 20. പ്രവേശനത്തിനുള്ള ഓൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2026) രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ, മെയ് 10ന് നടക്കും.മറ്റ് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സ്‌കോറുകളും സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസൃതമായി പരിഗണിക്കും.
വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതര്‍ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷന്‍ ഡിസൈനിങ്ങും മര്‍ച്ചന്റൈസ് ഡിസൈനിങ്ങും പരസ്പര പൂരകങ്ങളുമാണ്. ഇതൊക്കെ ഒന്നിച്ചുപഠിക്കാനാകുന്ന സ്ഥാപനമാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.). ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ളവര്‍ക്കുമുതല്‍ അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്. പാദരക്ഷകളുടെ രൂപ കൽപന, നിർമാണം, ലെതർ അനുബന്ധ ഘടകങ്ങളുടെ ഡിസൈൻ, നിർമാണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന ശ്രദ്ധേയ സ്ഥാപനമാണിത്.
advertisement
വിവിധ സ്പെഷ്യൈലൈസേഷനുകൾ
സ്‌പോർട്‌സ് ആൻഡ് ലൈഫ് സ്‌റ്റൈൽ ഫുട്‌വെയർ ഡിസൈൻ, ഹൈ ഫാഷൻ ഫുട്വെ യർ തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് ബിരുദ കോഴ്‌സുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.ലെതർ ലൈഫ് സ്‌റ്റൈൽ ആൻഡ് പ്രോഡക്റ്റ് ഡിസൈൻ, ഡിജിറ്റൽ പ്രോഡക്റ്റ് ഡിസൈൻ ആൻഡ് വെർച്വൽ പ്രോട്ടോടൈപ്പിംഗ് തുടങ്ങിയ കോഴ്‌സുകളിലൂടെ ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കും പ്രാധാന്യം നൽകുന്നു. ഫാഷൻ കമ്മ്യൂണിക്കേഷൻ, ടെക്‌സ്‌റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ എന്നീ മേഖലകളിലും പുതിയ കോഴ്‌സുകൾ ലഭ്യമാണ്. മാനേജ്മെന്റ് വിഭാഗത്തിൽ ഡാറ്റാ സയൻസ് ആൻഡ് ബിസിനസ് അനലിറ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഗ്ലോബൽ ആൻഡ് ലക്ഷ്വറി ബ്രാൻഡ് മാനേജ്മെന്റ് തുടങ്ങിയവയിൽ ബി.ബി.എ, എം.ബി.എ കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്.
advertisement
അടിസ്ഥാനയോഗ്യത
ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു അഥവാ മൂന്നുവര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ ജയിച്ചവര്‍ക്ക് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എം. ബി.എ.യ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതി. എം.ഡിസിന് ഫുട്‌വെയര്‍, ലതര്‍ ഗുഡ്‌സ്, ഡിസൈന്‍, ഫാഷന്‍, ഫൈന്‍ ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍, ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദം വേണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് ജൂലായ് ഒന്നിന് 25 വയസ്സ് കവിയരുത്.
വിവിധ പ്രോഗ്രാമുകൾ
1.ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്)
advertisement
ഫുട് വെയർ ഡിസൈൻ & പ്രൊഡക്ഷൻ, ലെതർ, ലൈഫ് സ്‌റ്റൈൽ & പ്രൊഡക്ട് ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നീ മേഖലകളിൽ പ്രത്യേക പഠനം. നാലു വർഷമാണ്, പ്രോഗ്രാം കലാവുധി .
2 .ബാച്ചിലർ ഓഫ് ബിസിനസ് അഡ്‌മിനിസ്ട്രേഷൻ(ബി.ബി.എ)
റിട്ടെയിൽ& ഫാഷൻ മെർച്ചൻഡൈസ് മേഖലയിൽ പഠനം. മൂന്നു വർഷമാണ്, കാലാവുധി
3.എം.ഡിസ്(രണ്ടു വർഷം) ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ മേഖലലിലുള്ള പഠനത്തിനവസരം.
4.എം.ബി.എ.റീടെയിൽ & ഫാഷൻ മെർച്ചൻഡൈസ് (രണ്ട് വർഷം)
advertisement
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ:9505555133 മെയിൽ:amit.pg@fddiindia.com
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
വിശ്വാസ സംരക്ഷണത്തിനായി നിയമം; ആശുപത്രികളിൽ ബെഡ് അവകാശമാക്കും; ക്ഷേമപെൻഷൻ 3000 രൂപയാക്കും; UDF പ്രകടന പത്രിക
വിശ്വാസ സംരക്ഷണത്തിനായി നിയമം; ആശുപത്രികളിൽ ബെഡ് അവകാശമാക്കും; ക്ഷേമപെൻഷൻ 3000 രൂപയാക്കും; UDF പ്രകടന പത്രിക
  • യുഡിഎഫ് പ്രകടനപത്രികയിൽ 25 ലക്ഷം രൂപ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു

  • ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവകാശമാക്കും, വിശ്വാസ സംരക്ഷണത്തിനായി നിയമം പാസാക്കും

  • സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയും ക്ഷേമപെൻഷൻ 3000 രൂപയാക്കും എന്നതും ഉൾപ്പെടുന്നു

View All
advertisement