തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ ജയിലിലായ പിസി ജോർജിന്റെ (PC George)ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹർജിയും വെണ്ണല വിദ്വേഷ പ്രസംഗ കേസും ഒരുമിച്ചായിരിക്കും നാളെ പരിഗണിക്കുക. ഹർജി പരിഗണിക്കുന്നത് നാളേക്ക് മാറ്റിയതോടെ പിസി ഇന്ന് ജയിലിൽ കഴിയേണ്ടി വരും.
നാളെ ഉച്ചയ്ക്ക് 1.45 നാണ് ഹർജി പരിഗണിക്കുക. ജോർജിനെ കസ്റ്റഡിയിൽ വെച്ച് എന്തു തെളിവുകളാണ് ശേഖരിക്കാനുള്ളതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പൊലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തീവ്രവാദിയോടെന്ന പോലെ പൊലീസ് പെരുമാറിയെന്നും ജാമ്യം നിഷേധിച്ചത് നിയമപരമല്ല എന്നും പിസിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
അതേസമയം, ജില്ലാ ജയിലിൽ കഴിയുന്ന പിസി ജോർജ് ഇന്ന് കഴിച്ചത് ജയിൽ ഭക്ഷണം. ജയിൽ മെനുവിൽ ഉൾപ്പെട്ട ഭക്ഷണമാണ് ജോർജ് കഴിച്ചത്. ചോറ്, സമ്പാർ, അവിയൽ, തൈര് എന്നിവയായിരുന്നു ഭക്ഷണം.
Also Read-
മന്ത്രി പി രാജീവിന്റെ പേരിൽ വ്യാജ സന്ദേശം; ആഭ്യന്തര വകുപ്പിന് പരാതി നൽകിമതവിദ്വേഷ പ്രസംഗ കേസിൽ പതിനാല് ദിവസത്തേക്കാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെ എ.ആര്‍ ക്യാംപില്‍ നിന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പിസി ജോര്‍ജിനെ മജിസ്ട്രേറ്റിന്‍റെ ചേംബറില്‍ എത്തിച്ചത്. റിമാന്‍ഡ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു എന്നതടക്കം അദ്ദേഹം മുന്നോട്ട് വച്ച വാദങ്ങളൊന്നും കോടതി പരിഗണിച്ചില്ല.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയതിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളാണ് പൊലീസിന് പരാതി നൽകിയത്. തുടർന്ന്, പി സി ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാൽ, എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടര്‍ന്ന് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം റദ്ദാക്കിയത്.
ബിജെപിയുടെ ആത്മാർത്ഥമായ പിന്തുണ തനിക്കുണ്ടെന്ന് പിസി ജോർജ്പിണറായി വിജയനും വിഡി സതീശനും ഒന്നിച്ച് ചേര്‍ന്ന് തന്നെ ഉപദ്രവിക്കുകയാണെന്നാണ് കോടതിയിലേക്ക് പോകവെ പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ പിന്തുണയും ബിജെപിയുടെ ആത്മാര്‍ത്ഥമായ പിന്തുണ തനിക്ക് ഉണ്ടെന്നും പറഞ്ഞു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ഷോൺ ജോർജ്
പിസി ജോര്‍ജിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. കേസില്‍ പിസി ജോര്‍ജ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പത്ത് മണിയോടെ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത് സര്‍ക്കാരിന്‍റെ പ്രതികാര ബുദ്ധിയാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.