'കറുപ്പണിഞ്ഞത് വിശ്വാസ സംരക്ഷണത്തിന്'
Last Updated:
തിരുവനന്തപുരം: വിശ്വാസസംരക്ഷണത്തിനായാണ് സഭയിൽ കറുപ്പണിഞ്ഞ് വന്നതെന്ന് പി.സി ജോർജ് എംഎൽഎ. ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാം മതവിശ്വാസികളുടെ ആചാരങ്ങളെ തകർക്കാനുള്ള പിണറായി സർക്കാരിനെതിരെ ശക്തമായ പോരാട്ടത്തിന്‍റെ ഭാഗമായാണ് കറുപ്പ് വസ്ത്രമണിഞ്ഞ് സഭയിൽ വന്നത്. ഇത് ഒരു മതത്തിന്‍റെ മാത്രം കാര്യമല്ല. ആചാരങ്ങളെയും മതവിശ്വാസങ്ങളെയും തകർക്കാൻ ആര് ഇറങ്ങിയാലും ശക്തമായി പോരാടുമെന്ന് പി.സി ജോർജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരൊക്കെ സഹകരിക്കുമോ, അവരെയൊക്കെ സഹകരിപ്പിച്ച് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ നിയമസഭ ചേർന്നപ്പോഴാണ് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും നേമം എം.എൽ.എ ഒ രാജഗോപാലും കറുപ്പ് വസ്ത്രമണിഞ്ഞ് നിയമസഭയിൽ എത്തിയത്. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പി.സി ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമസഭയിൽ ബിജെപി അംഗത്തിനൊപ്പം ഇരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2018 9:34 AM IST


