ഡോക്‌ടറെവിടെ? പനിയും ഡെങ്കിപ്പനിയും വ്യാപകമാകുമ്പോഴും കാസർഗോട്ടെ മലയോര മേഖലകളിൽ ആശങ്ക

Last Updated:

മഴക്കാലവും ഒപ്പം പനിക്കാലവും എത്തിയതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കാസർഗോഡ് (Kasargod) ജില്ലയിലെ മലയോര മേഖലകളിൽ വൈറൽ പനിയും (viral fever) ഡെങ്കിപ്പനിയും (dengue fever) വ്യാപകമാകുമ്പോഴും സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ആശങ്ക ഉയർത്തുന്നു. പൂടുങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും ലഭിച്ചിരുന്ന ഡോക്ടർമാരുടെ സേവനം കൂടി അവസാനിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് മലയോരവാസികൾ.
മഴക്കാലവും ഒപ്പം പനിക്കാലവും എത്തിയതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കോവിഡും വൈറൽ പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്ന സമയത്ത് മലയോര മേഖലകളിലെ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ആശങ്ക ഉയർത്തുന്നു. 15 ഡോക്ടർമാരുടെ സേവനം ലഭിക്കേണ്ടിടത്ത് ആകെയുള്ളത് 7 ഡോക്ടർമാർ മാത്രം.
ഇതിൽ ഒരാൾ മെഡിക്കൽ ഓഫീസറുടെ ചുമതലയിലേക്ക് മാറിയതോടെ പൂടുകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രികളിൽ 24 മണിക്കൂറും ലഭിച്ചിരുന്ന ഡോക്ടർമാരുടെ സേവനവും ഞായറാഴ്ചയോടെ നിലച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയാകട്ടെ 24 കിലോമീറ്റർ അകലെയാണ്. ഇതോടെ മലയോര മേഖലകളിലെ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
advertisement
സർജറിയിലും കുട്ടികളുടെ വിഭാഗത്തിലുമായി രണ്ട് വിദഗ്ധർ, മൂന്ന് സിവിൽ സർജൻ, നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ എന്നിങ്ങനെ 15 ഡോക്ടർമാരാണ് ആശുപത്രിയിൽ വേണ്ടത്. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ ഭൂരിഭാഗം കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ഉച്ച കഴിഞ്ഞുള്ള ഒ.പിയും മുടങ്ങിയിരിക്കുകയാണ്.
Summary: People from the hilly regions of Kasargod are living under the constant fear of epidemic break out and fast spreading fever, where they are deprived of service of doctors
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോക്‌ടറെവിടെ? പനിയും ഡെങ്കിപ്പനിയും വ്യാപകമാകുമ്പോഴും കാസർഗോട്ടെ മലയോര മേഖലകളിൽ ആശങ്ക
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement