സംസ്ഥാനത്ത് വീണ്ടും പനി മരണം; തൃശൂരില്‍ വാദ്യകലാകാരന്‍ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
തൃശൂർ പൂരം, പെരുവനം പൂരം, തൃപ്രയാർ പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാർ.
തൃശൂർ: തൃശൂരിൽ വാദ്യകലാകാരൻ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരനായ തൃശൂർ വല്ലച്ചിറ ചെറുശ്ശേരി ശ്രീകുമാറാണ് (41) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ശ്രീകുമാറിനെ ശനിയാഴ്ചയാണ് പനി ബാധിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ മരണം സംഭവിക്കുകയായിരുന്നു. ഏത് തരം പനിയാണ് ബാധിച്ചത് എന്ന് വ്യക്തമല്ല.തൃശൂർ പൂരം, പെരുവനം പൂരം, തൃപ്രയാർ പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാർ.
അതേസമയം കേരളത്തില്‍ ഡെങ്കിപ്പനി ബാധിതതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2022നെ അപേക്ഷിച്ച് രോഗിബാധിതതരുടെ എണ്ണത്തില്‍ 132 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായ വര്‍ധനവാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
ജനുവരി 1 മുതല്‍ ജൂണ്‍ 28 വരെ സംസ്ഥാനത്ത് 3409 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2022ല്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1472 മാത്രമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
July 03, 2023 2:09 PM IST