സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് 8 മരണം; ചികിത്സ തേടിയത് 12728 പേർ
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ടു പേരുടേത് ഡങ്കിപ്പനി മൂലമാണെന്നും ഒരാൾക്ക് എലിപ്പനിയും ആണെന്ന് സംശയം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് എട്ട് മരണം. 12728 പേരാണ് പനി ബാധിച്ച് ഇന്ന് ചികിത്സ തേടിയത്. മരിച്ചവരിൽ രണ്ടു പേരുടേത് ഡങ്കിപ്പനി മൂലമാണെന്നും ഒരാൾക്ക് എലിപ്പനിയും മറ്റൊരാൾക്ക് എച്ച് വണ്‍ എന്‍ വണും ആണെന്നും സംശയമുണ്ട്. 12728 പേരാണ് പനി ബാധിച്ച് ഇന്ന് ചികിത്സ തേടിയത്.
തൃശ്ശൂർ നാട്ടികയിൽ പശ്ചിമ ബംഗാൾ സ്വദേശി ജാസ്‌മിൻ ബീബിയുടെ മരണം എലിപ്പനിയെ തുടർന്നാണെന്നാണ് സംശയം. തിരുവനന്തപുരത്ത് മരിച്ച കല്ലറ സ്വദേശി കിരൺ ബാബു ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയത്.
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പാഴ് വസ്തുക്കള്‍ മഴവെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മൂടിവയ്ക്കുക. സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങള്‍ മഴനനയാതിരിക്കാന്‍ മേല്‍ക്കൂര ഉണ്ടായിരിക്കണം. നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 01, 2023 10:26 PM IST