നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിങ്ങോളം റംല കൊലക്കേസ്: ഭർത്താവ് നാസറിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും; വിധി വീഡിയോ കോൺഫറൻസിലൂടെ

  പെരിങ്ങോളം റംല കൊലക്കേസ്: ഭർത്താവ് നാസറിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും; വിധി വീഡിയോ കോൺഫറൻസിലൂടെ

  2017 സെപ്‍റ്റംബര്‍ ഒന്നിനാണ് കേസിനാസ്‍പദമായ സംഭവം നടന്നത്.

  Murder

  Murder

  • Share this:
  കോഴിക്കോട്: പെരിങ്ങൊളത്ത്  യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ  കേസിൽ കുറ്റക്കാരനായ ഭർത്താവിനുള്ള  ശിക്ഷ വിധിച്ചു. പ്രതിയായ നാസറിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മാറാട് സ്പെഷ്യൽ കോടതിയാണ് വീഡിയോ കോൺഫറൻസിലൂടെ ശിക്ഷ വിധിച്ചത്.

  റംലയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നാസർ പ്രതിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2017 സെപ്‍റ്റംബര്‍ ഒന്നിനാണ് കേസിനാസ്‍പദമായ സംഭവം നടന്നത്.

  പെരിങ്ങൊളം തടമ്പാട്ടുതാഴത്തെ വാടക വീട്ടിലായിരുന്നു റംലയും ഭർത്താവ് നാസറും താമസം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റംലയുമായി നാസർ വഴക്കിട്ടിരുന്നു. പണവും റംലയുടെ ഫോണും ആവശ്യപ്പെട്ടായിരുന്നു വഴക്ക്.


  വെട്ടുകത്തി കൊണ്ട് തലയ്ക്കും കത്തികൊണ്ട് വയറിനും വെട്ടേറ്റ റംല ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഇവർ താമസിച്ചിരുന്ന വീടിന്‍റെ  ഉടമയുടെ മൊഴിയാണ് നിർണ്ണായകമായത്. കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി നിൽക്കുന്ന നാസറിനെയും കണ്ടെന്ന‌ായിരുന്നു മൊഴി.

  കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോളിലൂടെ ഹാജരാക്കിയാണ് വിധി പറയുക. 35 രേഖകളും 22 തൊണ്ടിമുതലും  പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ നാസർ കുറ്റക്കാരനാണെന്ന‌് കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ് വിധി.
  Published by:Naseeba TC
  First published:
  )}