ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് തീർത്ഥാടകൻ താഴേക്ക് ചാടി
- Published by:ASHLI
- news18-malayalam
Last Updated:
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്
ശബരിമല സന്നിധാനത്തെ മേൽപ്പാലത്തു നിന്നും അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ കർണാടക രാം നഗർ സ്വദേശിയായ കുമാരസാമി താഴേക്ക് ചാടിയത്. പിന്നാലെ പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. ഫ്ലൈ ഓവറിന് മുകളിലുള്ള മേൽക്കൂരയിൽ നിന്നാണ് കുമാരസ്വാമി ചാടിയതെന്നാണ് ലഭിക്കുന്ന സൂചന. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്.
വീഴ്ച്ചയിൽ കുമാരസ്വാമിക്ക് പരിക്കേറ്റിട്ടുണ്ട്. കൈക്കും കാലിനുമാണ് പരിക്ക്. എന്നാൽ സാരമുള്ള പരിക്കല്ലെന്നാണ് ലഭിക്കുന്ന സൂചന. ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്ത തിരിച്ചറിയൽ രേഖയിൽ കുമാർ എന്നാണ് പേരുള്ളത്. വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോഎന്ന് പരിശോധിക്കുമെന്ന് എഡിഎം അരുൺ എസ് നായർ അറിയിച്ചു. കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
December 16, 2024 8:31 PM IST