അർബുദമില്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി; ഡോക്ടർമാർ അനാവശ്യ തിടുക്കം കാട്ടിയെന്ന് മുഖ്യമന്ത്രി
Last Updated:
വിശദ പരിശോധനയ്ക്ക് ശേഷം മാത്രമായിരുന്നു ചികിത്സിക്കേണ്ടിയിരുന്നത് എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: അർബുദം ഇല്ലാത്ത വീട്ടമ്മയ്ക്ക് കോട്ടയം മെഡിക്കൽ കോളജിൽ കീമോ നൽകിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.
ഡോക്ടർമാർ അനാവശ്യ തിടുക്കം കാട്ടിയെന്ന് പിണറായി വിമർശിച്ചു. വിശദ പരിശോധനയ്ക്ക് ശേഷം മാത്രമായിരുന്നു ചികിത്സിക്കേണ്ടിയിരുന്നത് എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. കോട്ടയം ജില്ലാ കളക്ടറിൽ നിന്നും വിശദമായ വിവരങ്ങൾ ശേഖരിച്ച് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വീട്ടമ്മയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയും അറിയിച്ചു. ആലപ്പുഴ കുടശ്ശനാട് സ്വദേശിനി രജനിക്കാണ് അർബുദമില്ലാതിരുന്നിട്ടും കോട്ടയം മെഡിക്കൽ കോളേജിൽ കീമോ തെറാപ്പി നൽകിയത്.
advertisement
ശരീരത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്നാണ് ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനി കഴിഞ്ഞ മാർച്ചിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. കോട്ടയത്തെ സ്വകാര്യ സ്കാൻ സെന്‍ററിലും ലാബിലുമായി പരിശോധന നടത്താൻ ഡോക്ടർ നിർദ്ദേശിച്ചു. പരിശോധനാഫലം വന്നപ്പോൾ യുവതിക്ക് കാൻസർ ആണെന്ന് കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2019 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അർബുദമില്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി; ഡോക്ടർമാർ അനാവശ്യ തിടുക്കം കാട്ടിയെന്ന് മുഖ്യമന്ത്രി