പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
Last Updated:
തിരുവനന്തപുരം: വനിതാമതിലിനെക്കുറിച്ചു പ്രതിപക്ഷ നേതാവ് ഉന്നയിച്ച പത്തു ചോദ്യങ്ങൾക്കും കണ്ണൂരിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. യജമാനന്മാർക്ക് പിന്നാലെപോയി നാണംകെട്ടവർ ചോദ്യം ചോദിച്ച് വരരുതെന്ന് പ്രതിപക്ഷ നേതാവിനോടായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
നവോഥാന യോഗത്തിൽ ന്യൂനപക്ഷ സംഘടനകളെ വിളിക്കാതിരുന്നത് ആർ എസ് എസ് ആയുധമാക്കാതിരിക്കാൻ വേണ്ടിയാണ്. മതിലിനായി നിർബന്ധിത പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണങ്ങൾ ശുദ്ധ നുണയാണ്. യജമാനന്മാർക്ക് പിന്നാലെപോയി നാണംകെട്ടവർ ചോദ്യം ചോദിച്ച് വരരുത്. യജമാനന്മാരെന്ന് തോന്നിപ്പിക്കുന്നവരുടെ വാക്കുകേട്ട് നിലപാട് മാറ്റിയവരാണിവർ. വ്യക്തിപരമായ അഭിപ്രായം പോലും ഇവർ മാറ്റിവച്ചെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
വനിതാമതിലിന്റെ വിഷയം ശബരിമല സ്ത്രീപ്രവേശം മാത്രമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ പൊതുവായ അവകാശങ്ങൾ സംരക്ഷിക്കാനാണ് വനിതാമതിൽ. ഖജനാവിൽനിന്ന് വനിതാമതിലിന് വേണ്ടി ഒരു കാശ് പോലും എടുക്കില്ല. ക്ഷേമപെൻഷനിൽനിന്ന് പണം വാങ്ങിയെന്നത് ശുദ്ധ അസംബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കൈയിട്ടു വാരുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റുകാരുടേതല്ല. അത്തരം പരാതികള്‍ സംബന്ധിച്ച് തെളിവ് ലഭിച്ചാല്‍ അന്വേഷിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂർ പാറപുറത്തെ യോഗത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ഓരോന്നിനും പിണറായി വിജയൻ മറുപടി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2018 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി