advertisement

ആർത്തവ അയിത്തത്തിനെതിരേ കേരളം അണിചേരും; മുഖ്യമന്ത്രി പങ്കെടുക്കും

Last Updated:
കൊച്ചി : ആർത്തവ അയിത്തതിനെതിരെ അണിചേരാൻ മുഖ്യമന്ത്രിയും. ശബരിമല യുവതീ പ്രവേശന വിധിയുടെയും തുടർന്നു വന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ആർപ്പോ ആർത്തവം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ജനുവരി 12,13 തീയതികളിൽ എറണാകുളം മറൈൻഡ്രൈവിലെ ഹെലിപ്പാഡ് മൈതാനിയിലാണ് പരിപാടി. രണ്ടാം ദിനമാകും മുഖ്യമന്ത്രി പരിപാടിയിൽ പങ്കു ചേരുക.
ഇത് രണ്ടാം തവണയാണ് ആർപ്പോ ആർത്തവം പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 25 ന് നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയെയും ചലച്ചിത്ര രംഗത്തു നിന്നുള്ളവരെയും കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ പരിപാടി. മുഖ്യമന്ത്രിയെക്കൂടാതെ പുന്നല ശ്രീകുമാര്‍, പാ രഞ്ജിത്, ആനിരാജ, സി.കെ ജാനു, കൗസല്യ,ശക്തി, അനിത ദുബെ, കെ.ആര്‍ മീര, കെ. അജിത, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം, കോവന്‍ സംഘം, കാസ്റ്റ്‌ലെസ് കളക്ടീവ്, ഊരാളി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. 12 ന് വൈകുന്നേരത്തോടെ ആരംഭിക്കുന്ന റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമാവുക.
advertisement
ആർത്തവ അയിത്തത്തിനെതിരെ നിയമം പാസ്സാക്കണമെന്നാണ് പരിപാടിയിലൂടെ ആവശ്യപ്പെടുന്നത്. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് നടത്തുന്ന ആർത്തവ ശരീരം എന്ന ശാസ്ത്രപ്രദർശനവും പരിപാടിയോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ എഴുതിയ ആർത്തവ കുറിപ്പുകൾ പരിപാടിയുടെ ഭാഗമായി പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും പരിപാടിയുടെ സംഘാടകർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർത്തവ അയിത്തത്തിനെതിരേ കേരളം അണിചേരും; മുഖ്യമന്ത്രി പങ്കെടുക്കും
Next Article
advertisement
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement