ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
ധർമ്മടം മണ്ഡലത്തിലെ വീടുകൾ കയറിയുള്ള പ്രചരണമടക്കം നിശ്ചയിച്ചിട്ടുണ്ട്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേള പത്രിക സമർപ്പിച്ചു. ധർമടത്ത് ആദ്യ പത്രിക പിണറായി വിജയനാണ് സമർപ്പിച്ചത്. തലശ്ശേരി ജില്ലാ റജിസ്ട്രാർ ഓഫിസിലാണ് പത്രികാ സമർപ്പണം നടന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും മറ്റു സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നു.
15 മിനിറ്റുകൊണ്ട് നടപടികൾ പൂർത്തിയാക്കി പിണറായി മടങ്ങി. ‘പറയാനുണ്ട്, പിന്നെപ്പറയാം’ എന്നാണ് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത്. തുടർന്ന് അദ്ദേഹം മലപ്പുറത്തേക്ക് യാത്ര തിരിച്ചു. വൈകിട്ട് മലപ്പുറത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും.
മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. അവിടെ വീടുകൾ കയറിയുള്ള പ്രചരണമടക്കം നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലുടനീളം സിപിഎമ്മിന്റെ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ധർമ്മടം മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. ഇന്നലെ മണ്ഡലത്തിൽ എത്തിയ പിണറായി റോഡ് ഷോയും നടത്തിയിരുന്നു.
advertisement
ഇതിന് മുമ്പ് മൂന്ന് തവണ കൂത്തുപറമ്പിലും ഒരു തവണ തളിപ്പറമ്പിലും പിണറായി വിജയൻ മത്സരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദാണ് ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 19, 2026 12:15 PM IST






