കളി എല്ലാവർക്കുമാണ്; കണ്ണൂർ കുടുംബശ്രീയുടെ യൂണിഫൈഡ് ഫുട്ബോൾ ടൂർണമെൻ്റ് ശ്രദ്ധേയമായി
Last Updated:
കത്തുന്ന വേനല് ചൂടിലും തളരാത്ത പോരാട്ട വീര്യവുമായി കുട്ടികള് പന്ത് തട്ടിയപ്പോള് ആവേശകരമായ മത്സരങ്ങള്ക്ക് കണ്ണൂർ പോലീസ് ടര്ഫ് സാക്ഷ്യം വഹിച്ചു. ബഡ്സ് ബി ആര് സി വിദ്യാര്ഥികളെയും പൊതു വിഭാഗത്തിലുള്ള കുട്ടികളെയും ഒരുമിച്ച് ജന്ഡര് ന്യൂട്രല് ടീമുകള് ആക്കി നടത്തിയ ടൂര്ണമെൻ്റില് പയ്യന്നൂര് സോണല് കിരീടം ഉയര്ത്തി.
advertisement
കണ്ണൂര്‍ പോലീസ് ടര്‍ഫില്‍ വച്ച് നടന്ന ടൂര്‍ണമെൻ്റ് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രകാശിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ക്ലസ്റ്ററും, തളിപ്പറമ്പ് ക്ലസ്റ്ററും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെൻ്റിന് തുടക്കമായത്.
advertisement
'കളി എല്ലാവര്‍ക്കുമാണ്' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഭിന്നശേഷി വിദ്യാര്‍ഥികളേ കോര്‍ത്തിയിണക്കി മത്സരം നടത്തിയത്. ബഡ്സ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് തീവ്ര സോക്കര്‍ പരിശീലനത്തിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ ആണ് ടൂര്‍ണമെൻ്റില്‍ മത്സരിച്ചത്.
advertisement
advertisement









