ഇന്റർഫേസ് /വാർത്ത /Kerala / നിസാൻ കേരളം വിടുന്നുവെന്ന പ്രചാരണത്തിന് പിന്നിലെ വാസ്തവം: മുഖ്യമന്ത്രി പറയുന്നു

നിസാൻ കേരളം വിടുന്നുവെന്ന പ്രചാരണത്തിന് പിന്നിലെ വാസ്തവം: മുഖ്യമന്ത്രി പറയുന്നു

പിണറായി വിജയൻ (ഫയൽ ചിത്രം)

പിണറായി വിജയൻ (ഫയൽ ചിത്രം)

ഇങ്ങനെ ഓരോ കാര്യത്തിലും എന്തെല്ലാം ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യുന്നുണ്ട്. ഇതിനെല്ലാം നിസാൻ പൂർണ്ണ ബോധ്യമുള്ളവരാണ്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    നിസാൻ കമ്പനി കേരളം വിടുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയോട് ചോദിക്കാം എന്ന ഫേസ്ബുക്ക് പരിപാടിയിലാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

    'ഒരു സ്ഥാപനമെന്ന നിലയ്ക്ക് നിസാൻ ഇവിടെയെത്തിയപ്പോൾ നമ്മുടെ നാടിന്റെ അന്തരീക്ഷത്തിൽ ഒട്ടെറെ ആവശ്യങ്ങൾ ഉണ്ടായിരുന്നു. പ്രത്യേക സൗകര്യങ്ങൾ അവർ ആഗ്രഹിക്കുന്നുണ്ടായിരുന്നു. കാരണം മറ്റ് ചില രാജ്യങ്ങളും നമ്മുടെ രാജ്യത്തെ തന്നെ മറ്റ് പല നഗരങ്ങളും കമ്പനി അവിടെ വേണമെന്ന് ആഗ്രഹിച്ചിരുന്നവരാണ്. എന്നാൽ കേരളത്തിലാകട്ടെയെന്ന് അവർ തീരുമാനിച്ചു. അപ്പോൾ അവർക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് നമ്മളെ സംബന്ധിച്ച് പ്രതിജ്ഞാബദ്ധമായ കാര്യമാണ്.

    Also Read-'ഉറപ്പുകളെല്ലാം കടലാസിൽ ഒതുങ്ങി'; സർക്കാരിനെ അതൃപ്തിയറിയിച്ച് നിസ്സാൻ കമ്പനി

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ഞങ്ങൾ ചില കാര്യങ്ങൾ ചർച്ച ചെയ്തു.. അതിൽ ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ടെന്ന് കാട്ടി ഒരു കത്ത് നിസാന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു എന്നത് വസ്തുതയാണ്. ആ കത്ത് ലഭിച്ച ഉടൻ തന്നെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം മുഖ്യമന്ത്രി കൂടി പങ്കെടുത്ത് കൊണ്ട് നടന്നിരുന്നു. അതിൽ നിസാന്റെ പ്രതിനിധികളും പങ്കെടുത്തിരുന്നു. എല്ലാ കാര്യങ്ങളിലും എന്ത് ചെയ്യാമെന്നുള്ളതിലും ഞങ്ങൾ തീരുമാനങ്ങൾ എടുത്തിരുന്നു. പൂർണ്ണ സംതൃപ്തിയാണ് കമ്പനി രേഖപ്പെടുത്തിയത്.

    Also Read-'നിങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ മുട്ടിലിഴയാന്‍ ഇത് പിണറായി വിലാസം ഫാന്‍സ് അസോസിയേഷനല്ല'; KSU സമരത്തെ പരിഹസിച്ച എ വിജയരാഘവന് മറുപടിയുമായി കെ എം അഭിജിത്

    നമ്മൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല ചിലത്. സാധാരണഗതിയിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ടോക്യോവിൽ നിന്ന് നേരിട്ട് വിമാനം ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ അത് നമ്മൾ മാത്രം വിചാരിച്ചാൽ മാത്രം കഴിയില്ല. അതുമായി ബന്ധപ്പെട്ട് നമ്മളെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്തു. സിവിൽ ഏവിയേഷൻ സെക്രട്ടറിയെ കണ്ട് സംസാരിച്ചു. പാര്‍ലമെന്റിന് ശേഷം അത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിമാനക്കമ്പനികളുടെ യോഗം സിവിൽ ഏവിയേഷൻ സെക്രട്ടറിയും ഞങ്ങളുമെല്ലാം പങ്കെടുത്ത് നടത്താൻ തീരുമാനിച്ചിരുന്നു.

    ഇങ്ങനെ ഓരോ കാര്യത്തിലും എന്തെല്ലാം ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യുന്നുണ്ട്. ഇതിനെല്ലാം നിസാൻ പൂർണ്ണ ബോധ്യമുള്ളവരാണ്.. സംതൃപ്തരാണ്.. ആവശ്യ നടപടികൾ സ്വീകരിച്ച് അവരെ ഇവിടെ നിർത്തുക തന്നെയാണ് സർക്കാരിന്റെ ലക്ഷ്യം. അത് നാടിന്റെ ഭാവിക്ക് ആവശ്യമായ കാര്യമാണ്. നിസാൻ മാത്രമല്ല അതു പോലെയുള്ള പല കമ്പനികളെയും ഇവിടെ നിലനിർത്തുന്നതിനാണ് താത്പ്പര്യം കാണിക്കേണ്ടതെന്നാണ് നെഗറ്റീവ് തരംഗം ഉണ്ടാക്കുന്നവരോട് അഭ്യര്‍ഥിക്കാനുള്ളതെന്നും പിണറായി അറിയിച്ചു.

    First published:

    Tags: Kerala government, Nissan digital hub, കേരള സർക്കാർ, നിസാൻ, നിസാൻ ഡിജിറ്റൽ ഹബ്