പി ജെ ജോസഫ് മത്സരിക്കണം; തുറന്നുപറഞ്ഞ് മോൻസ് ജോസഫ്
Last Updated:
18ന് നടക്കുന്ന യുഡിഎഫ് ചർച്ചയ്ക്കുശേഷം സീറ്റ് ലഭിച്ചില്ലെങ്കിൽ ജോസഫ് വിഭാഗം പാർട്ടി വിടുന്നതടക്കമുള്ള തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് സൂചന
കോട്ടയം: കേരള കോൺഗ്രസിന് ലഭിക്കുന്ന സീറ്റിൽ പിജെ ജോസഫ് മത്സരിക്കണമെന്ന താൽപര്യം പ്രകടിപ്പിച്ച് മോൻസ് ജോസഫ്. യുഡിഎഫിൽ നിന്ന് ലഭിക്കുന്ന സീറ്റിൽ ആദ്യ പരിഗണന ജോസഫ് വിഭാഗത്തിന് നൽകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. 18ന് നടക്കുന്ന യുഡിഎഫ് ചർച്ചയ്ക്കുശേഷം സീറ്റ് ലഭിച്ചില്ലെങ്കിൽ ജോസഫ് വിഭാഗം പാർട്ടി വിടുന്നതടക്കമുള്ള തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് സൂചന. പിജെ ജോസഫിന് കെ എം മാണിയോട് പറയാനുള്ള കാര്യങ്ങളാണ് മോൻസ് ജോസഫ് ഇന്ന് മാധ്യങ്ങളോട് പറഞ്ഞത്. ജോസഫിന്റെ ജയസാധ്യത ചൂണ്ടിക്കാട്ടിയാണ് മോൻസ് നിലപാട് വ്യക്തമാക്കുന്നത്.
കോട്ടയവും ഇടുക്കിയും കിട്ടണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്നും മോൻസ് ജോസഫ് പറഞ്ഞു. പി ജെ ജോസഫിനെ പോലുള്ളവർ മത്സരരംഗത്ത് ഉണ്ടാകുന്നത് ഗുണകരമാണെന്നും വിജയസാധ്യത പരിഗണിക്കണമെന്നും മോൻസ് ജോസഫ് പറയുന്നു. കോൺഗ്രസ് എത്ര സീറ്റ് നൽകിയാലും പ്രഥമ പരിഗണന ജോസഫ് വിഭാഗത്തിന് നൽകണമെന്ന സൂചനയും മോൻസ് ജോസഫ് മുന്നോട്ടുവെക്കുന്നു. രണ്ടാമത്തെ സീറ്റാണ് ജോസഫിന് ചോദിക്കുന്നതെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, കോട്ടയം സീറ്റിൽ തന്റെ പേര് ഉയരുന്നതിനെ മോൻസ് ജോസഫ് പൂർണമായും തള്ളിക്കളയുന്നു. കോട്ടയത്ത് താൻ മത്സരത്തിനില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കുന്നു.
advertisement
18ന് കോൺഗ്രസ് നടത്തുന്ന ചർച്ച ഇതോടെ നിർണായകമാവുകയാണ്. ലഭിക്കുന്നത് ഒരു സീറ്റ് ആണെങ്കിൽ അത് തനിക്ക് വേണമെന്ന ആവശ്യം ജോസഫ് മുന്നോട്ടു വയ്ക്കും. തുടർന്ന് മാണി എടുക്കുന്ന നിലപാടുകൾ ആയിരിക്കും കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇനി നിർണായകമാവുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 14, 2019 12:45 PM IST







