നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • First half Review: ഒരു അഡാർ കണ്ണിറുക്ക്

  First half Review: ഒരു അഡാർ കണ്ണിറുക്ക്

  ഒരു അഡാർ ലവ് ആദ്യ പകുതി

  പ്രിയ വാര്യരുടെ കണ്ണിറുക്ക്

  പ്രിയ വാര്യരുടെ കണ്ണിറുക്ക്

  • Share this:
   ഒരു കണ്ണിറുക്കിലൂടെ ഗൂഗിളിനെ പോലും ഇളക്കി മറിച്ച പ്രിയ പ്രകാശ് വാര്യരുടെ ഒരു അഡാർ ലവ് കൃത്യം വാലന്റൈൻസ് ദിനത്തിൽ തന്നെ തിയേറ്ററുകളിൽ വന്നിരിക്കുന്നു. മലയാളി പ്രേക്ഷകർ മാത്രമല്ല, ഇന്ത്യയിൽ അങ്ങോളമുള്ള സിനിമ ഉറ്റു നോക്കുന്നത് കൂടിയാണീ ചിത്രം. ഒരു സ്കൂൾ പ്രണയമാണ് ഇതിവൃത്തം.

   മലർ മിസ്സിനെ ആദ്യമായി ജോർജ് കണ്ടു മുട്ടിയ നിമിഷം പോലെയാണ് നായകൻ റോഷൻ, കാമുകി പ്രിയയെ ആദ്യ പ്ലസ് വൺ ദിനത്തിൽ കണ്ടു മുട്ടുന്നത്. റാഗിങ് നിമിഷം അവരുടെ കണ്ണുകൾ കൂട്ടിമുട്ടുന്നു. പിന്നെ ക്ലാസ്സിൽ കയറിയാൽ എങ്ങനെ എങ്കിലും കൂട്ടത്തിലെ ഒരു പെണ്ണിനെ സെറ്റാക്കണം എന്നതാണ് പുരുഷ പുങ്കവന്മാരുടെ ജീവിതാഭിലാഷം. പോരെങ്കിൽ ഒരു സ്നേഹ മിസ്സിനെ ലക്ഷ്യം വയ്ക്കുന്ന മണവാളനും കൂടി ആവുമ്പോൾ ചിത്രം സമ്പൂർണ്ണം.

   ഇതുവരെ പ്രേക്ഷകർ കേട്ട മാണിക്യ മലരായ പൂവിയും, ഫ്രീക് പെണ്ണും, നെഞ്ചിടിപ്പ് കൂട്ടിയ ലിപ്-ലോക്കും ആദ്യ മുപ്പതു മിനിട്ടിനുള്ളിൽ തന്നെ നിരത്തി കാത്തിരിപ്പിന്റെ മുഷിപ്പിനും മടുപ്പിനും സസ്പെൻസ് കൂട്ടാതെ നോക്കാൻ ചിത്രം ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും റോഷന് പ്രിയയെ ഒഫീഷ്യലി സെറ്റാക്കാൻ കഴിഞ്ഞില്ല എന്നതാണ് വൈരുധ്യം. ശേഷം കുറേക്കൂടി കാത്തിരിക്കുന്നതിലൂടെ  ആ പ്രസിദ്ധ ഫ്ലയിങ് കിസ്സും കണ്ണിറുക്കും റോഷൻടെ നെഞ്ചത്തേക്ക് തറയ്ക്കുന്നുണ്ട്.
   കൂട്ടത്തിൽ സനയെയും, ഗാഥയെയും, മിഷേലിനേയും വളയ്ക്കാൻ ആത്മാർത്ഥ ശ്രമങ്ങൾ കൂടിയുണ്ട്. ഇനി ഇവർക്കിടയിൽ എന്തൊക്കെ സംഭവിക്കും എന്നുള്ള കാത്തിരിപ്പാണ്.

   First published:
   )}