ഇന്റർഫേസ് /വാർത്ത /Kerala / ആറാം ക്ലാസുകാരിയുടെ കത്തെഴുത്തും മന്ത്രിയുടെ ഫോൺവിളിയും; സിപിഎമ്മിന്‍റെ തറ പരിപാടിയെന്ന് പി.കെ ബഷീർ MLA

ആറാം ക്ലാസുകാരിയുടെ കത്തെഴുത്തും മന്ത്രിയുടെ ഫോൺവിളിയും; സിപിഎമ്മിന്‍റെ തറ പരിപാടിയെന്ന് പി.കെ ബഷീർ MLA

pk-Basheer

pk-Basheer

2018 ലെ പ്രളയത്തിൽ തകർന്ന മതിൽമൂല  റോഡ് പുനരുദ്ധരിക്കണം എന്ന് ആറാം ക്ലാസുകാരി അനഘ മന്ത്രിക്ക് കത്ത് അയച്ചതും തുടർന്ന് മന്ത്രി കുട്ടിയെ ഫോണിൽ വിളിച്ചതും റോഡിന് 5 കോടി അനുവദിച്ചതും എല്ലാം കഴിഞ്ഞ ആഴ്ച ആയിരുന്നു

  • Share this:

മലപ്പുറം: പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി ഏറനാട് എം എൽ എ പി. കെ. ബഷീർ. ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ കത്തിൽ മന്ത്രി അഞ്ചു കോടി രൂപ മതിൽമൂല റോഡിന് അനുവദിച്ചതായുള്ള മന്ത്രിയുടെ ഫോൺ സന്ദേശത്തിനെതിരെയാണ് എം.എൽ എ രംഗത്ത് വന്നത്.

2018 ലെ പ്രളയത്തിൽ തകർന്ന മതിൽമൂല  റോഡ് പുനരുദ്ധരിക്കണം എന്ന് ആറാം ക്ലാസുകാരി അനഘ മന്ത്രിക്ക് കത്ത് അയച്ചതും തുടർന്ന് മന്ത്രി കുട്ടിയെ ഫോണിൽ വിളിച്ചതും റോഡിന് 5 കോടി അനുവദിച്ചതും എല്ലാം കഴിഞ്ഞ ആഴ്ച ആയിരുന്നു. ഇക്കാര്യത്തിൽ ആണ്  പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ പികെ ബഷീറിൻ്റെ വിമർശനം. സി.പി.എം പ്രാദേശികനേതൃത്വത്തിന്റെ തറ രാഷ്ട്രീയത്തിന് മന്ത്രി നിന്നു കൊടുത്തത് ശരിയല്ലെന്ന് പികെ ബഷീർ തുറന്നടിച്ചു.

" കഴിഞ്ഞ ജനുവരിയിലെ ബജറ്റിൽ 5 കോടി രൂപ അനുവദിക്കുകയും, തുകയുടെ 20 ശതമാനം ബജറ്റിൽ മാറ്റി വെച്ചതുമാണ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടം നിലവിൽ വന്നതുകൊണ്ടാണ് തുടർ നടപടികൾ വൈകിയത്. കഴിഞ്ഞ മെയിൽ എസ്റ്റിമേറ്റായി, ജൂൺ 30 ന് എക്സിക്യൂട്ടിവ് എഞ്ചിനിയർ സൂപ്രണ്ടിംഗ് എഞ്ചിനിയർക്ക് അയച്ചു, ജൂലൈ ഒന്നിന് ഇദ്ദേഹം ചീഫ് എഞ്ചിനിയർക്കും അയച്ചിട്ടുണ്ട് ". എം.എൽ.എ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ജൂലൈ 10 ന് ചീഫ് എഞ്ചിനിയർ ഭരണാനുമതി തേടി. പന്ത്രണ്ടാം തീയതിയാണ് ഫോൺ വിളിയും തുടർ സംഭവങ്ങളും എന്ന് എം.എൽ.എ പറയുന്നു, " ഫോൺ ചെയ്യിപ്പിച്ചു, ചെയ്യിപ്പിച്ചതാണ്. വളരെ തറ പരിപാടി ആണ്. അതേ അതിൽ പറയാൻ ഉള്ളൂ. മന്ത്രി അതിനു പിന്തുണ കൊടുത്തോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ മന്ത്രിക്ക് സാമാന്യ മര്യാദ ഉണ്ടെങ്കിൽ എംഎൽഎയെ വിളിച്ച് ചോദിക്കാമായിരുന്നു. നമുക്ക് മന്ത്രിയെ കുട്ടികൾ വിളിക്കുന്നതിനോ ആളുകൾ വിളിക്കുന്നതിനോ ഒരു എതിർപ്പും ഇല്ല. പക്ഷേ പാർട്ടിക്കാരുടെ സ്വന്തം ആളുകളെ തന്നെ അതിൽ കരുവാക്കേണ്ട കാര്യം ഇല്ല "

കുട്ടിയുടെ അച്ഛൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്നു എന്നും പികെ ബഷീർ. അനുവദിച്ച് പ്രവർത്തി ആരംഭിക്കാനിരിക്കുന്ന റോഡിന് വിദ്യാർത്ഥിനിയുടെ കത്തിൽ ഫണ്ട് അനുവദിച്ചതെന്ന മന്ത്രിയുടെ മറുപടി തീർത്തും പ്രതിഷേധാർഹമാണ്, മന്ത്രിയെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്,  ഈ വിഷയം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും, നിലവിൽ അനുവദിച്ച റോഡിന് പകരം പുതിയ റോഡാണ് മന്ത്രി നൽകിയിരുന്നതെങ്കിൽ എതിർക്കില്ലായിരുന്നു എന്നും പികെ ബഷീർ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ആണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ചാലിയാർ പഞ്ചായത്തിലെ ആറാം ക്ലാസുകാരി ആയ അനഘയെ ഫോണിൽ വിളിച്ചത്. ഏറനാട് ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ പാലത്തിങ്കൽ ഉണ്ണിയുടെയും ശ്രീജയുടെയും മകൾ ആണ് അനഘ. പ്രളയം തകർത്ത മതിൽമൂല കോളനിയിലെ റോഡിൻ്റെ ദുരവസ്ഥ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ അനഘ കത്തിലൂടെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ആണ് അഞ്ചു കോടി അനുവദിക്കുന്നത് എന്ന് മന്ത്രി കുട്ടിയെ ഫോണിൽ വിളിച്ച് പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു. ഇതോടെ ആണ് ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങൾ വിശദീകരിച്ച് പി കെ ബഷീർ എംഎൽഎ വാർത്ത സമ്മേളനം നടത്തിയത്.

First published:

Tags: Chaliyaar, Malalppuram, Muhammed Riyas, PK Basheer mla