സ്‌കൂളിലെ ഓണോഘോഷത്തിനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി സമീപത്തെ കുളത്തിൽ വീണുമരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
നീന്തൽ അറിയാത്തതിനാൽ കരയിലിരിക്കുകയായിരുന്ന നിഖിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു
തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ സ്കൂളിൽ ഓണാഘോഷത്തിന് എത്തിയ പ്ലസ് വൺ വിദ്യാര്‍ത്ഥി കാല്‍ വഴുതി കുളത്തില്‍ വീണുമരിച്ചു. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് കുളത്തില്‍ വീണ് മരിച്ചത്.
സ്‌കൂളില്‍ ഓണഘോഷമായിരുന്നു. ഇതിനിടെയാണ് സ്‌കൂളിന് സമീപത്തുള്ള കുളത്തിലേയ്ക്ക് നിഖിലും സഹപാഠികളും കുളിക്കാന്‍ പോയത്. നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു.ഇതിനിടെ കാല്‍ വഴുതി നിഖില്‍ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു. രക്ഷപെടുത്താന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചുവെങ്കില്ലും സാധിച്ചില്ലെന്നാണ് വിവരം.
വലിപ്പവും ആഴവും ഉള്ളതാണ് കുളം. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ഫയർ ഫോഴ്സിലും കാട്ടൂര്‍ പൊലീസിലും വിവരം അറിയിക്കുകയും ഇവര്‍ എത്തി ഏറെ നേരം തിരച്ചില്‍ നടത്തിയതിനൊടുവിലാണ് വൈകിട്ട് അഞ്ചോടെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
September 13, 2024 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്‌കൂളിലെ ഓണോഘോഷത്തിനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി സമീപത്തെ കുളത്തിൽ വീണുമരിച്ചു