advertisement

അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ കാണാതായി

Last Updated:

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു

ജിയോ തോമസ്, ആഷ്ലിന്‍ ജോസ്
ജിയോ തോമസ്, ആഷ്ലിന്‍ ജോസ്
തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് പുത്തന്‍മണ്ണ് ലക്ഷംവീട്ടിൽ തോമസ്-പ്രിന്‍സി ദമ്പതികളുടെ മകന്‍ ജിയോ തോമസ് ആണ് മരിച്ചത്. കാണാതായ അഞ്ചുതെങ്ങ് കൊച്ചുമെത്തന്‍ കടവ് പള്ളിപ്പുരയിടം ജോസ്-ഷൈനി ദമ്പതികളുടെ മകന്‍ ആഷ്ലിന്‍ ജോസി(15)നായി തിരച്ചില്‍ തുടരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് 5 മണിയോടെ ജിയോ തോമസിനെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അഞ്ചുതെങ്ങ് സെക്രട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജിയോ തോമസ്. കാണാതായ അഷ്ലിൻ ജോസിനായി അഞ്ചുതെങ്ങ് പൊലീസ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ കാണാതായി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement