തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ മരിച്ച നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം സ്കൂളിലെ ക്ലർക്കുമായി വിദ്യാർത്ഥി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.
തിരുവനന്തപുരം: കാട്ടാക്കട്ട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൻ എബ്രഹാമിനെയാണ് രാവിലെ സ്കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ക്ലാസിൽ അസൈൻമെന്റ് സീൽ ചെയ്യുന്നതിന് വേണ്ടി ഓഫീസിൽ പോയി സീൽ എടുത്തു കൊണ്ടുവരാൻ ടീച്ചർ ബെൻസനോട് പറഞ്ഞിരുന്നു. എന്നാൽ, വിദ്യാർത്ഥി ഓഫീസിലെത്തി ക്ലർക്കിനോട് സീൽ ആവശ്യപ്പെട്ടപ്പോൾ നൽകാൻ പറ്റില്ല എന്ന് ക്ലർക്ക് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായെന്നാണ് വിവരം. വാക്ക് തർക്കം രൂക്ഷമായതോടെ അധ്യാപകർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് ഇന്ന് രക്ഷകർത്താവിനെ വിളിച്ചുകൊണ്ടുവന്നതിനുശേഷം ക്ലാസ്സിൽ കയറിയാൽ മതി വിദ്യാർത്ഥിയോട് പറയുകയും ചെയ്തു.
സ്കൂൾ അധികൃതര്‍ വിഷയം ബെൻസന്റെ വീട്ടിലും അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം സ്കൂൾവിട്ടു വീട്ടിലെത്തിയ വിദ്യാർത്ഥിയെ വീട്ടുകാരും വഴക്കുപറഞ്ഞു. ഇതോടെ വിഷമത്തിലായ വിദ്യാർത്ഥി സഹപാഠികളോടെ വിവരം പങ്കുവെച്ചു. രാത്രി 12 മണിയോടുകൂടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
advertisement
തുടർന്ന് മൂന്നു മണിയായിട്ടും വിദ്യാർത്ഥിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ആര്യനാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടന്ന അന്വേഷണത്തിൽ രാവിലെ 5 മണിയോടുകൂടി സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 14, 2025 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ മരിച്ച നിലയിൽ