ആലുവ: പഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ ആൺകുട്ടി മുങ്ങിമരിച്ചു. തായിക്കാട്ടുകര എസ്എൻ പുരത്തു താമസിക്കുന്ന ഗൗതം (17) ആണു മരിച്ചത്. മാർത്താണ്ഡവർമ പാലത്തിന്റെ മുകളിൽ നിന്നു പെരിയാറിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് സംഭവം.
പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ പതിനേഴുകാരിയാണ് പുഴയിൽ ചാടിയത്. ഇരുവരും വെള്ളത്തിൽ വീഴുന്നതു കണ്ട മീൻപിടിത്തക്കാർ ഉടൻ രക്ഷിച്ച് കരയ്ക്കെത്തിച്ചു.
Also Read-പാലക്കാട് മൂന്ന് ദിവസമായി അവധിയിലായിരുന്ന പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ
ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചു. ഇരുവരും പ്ലസ് ടു വിദ്യാർഥികളാണ്. മനോജിന്റെയും ഷേർളിയുടെയും മകനാണ് ഗൗതം. സഹോദരി: ഗൗരി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.