1. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
2. മുഖ്യമന്ത്രി പിണറായി വിജയൻ
3. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ
4. മന്ത്രി എം ബി രാജേഷ്
5. ഡോ. ശശി തരൂർ, എം പി
6. തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്
7. സതീഷ് കുമാർ, ചെയർമാൻ ആൻഡ് സി.ഇ.ഒ, റെയിൽവേ ബോർഡ്
8. ഡോ. എൻ. കലൈസെൽവി, സെക്രട്ടറി, ഡി.എസ്.ഐ.ആർ (DS&IR), ഭാരത സർക്കാർ
9. ആർ എൻ സിംഗ്, ജനറൽ മാനേജർ, ദക്ഷിണ റെയിൽവേ
10. രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
11. അപ്പുക്കുട്ടൻ നായർ ബി., സംസ്ഥാന കമ്മിറ്റി അംഗം
12. ദീപ, ജില്ലാ സെക്രട്ടറി, തിരുവനന്തപുരം നോർത്ത്
13. ബിനു ചെമ്പകശ്ശേരി, ജില്ലാ പ്രസിഡന്റ്, ഒ.ബി.സി മോർച്ച
14. സൂര്യ കൃഷ്ണൻ യു.എസ്., ജില്ലാ പ്രസിഡന്റ്, യുവമോർച്ച
15. ഗോപകുമാർ എസ്.പി., മേഖല വൈസ് പ്രസിഡന്റ്
1. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
2. മുഖ്യമന്ത്രി പിണറായി വിജയൻ
3. എയർ മാർഷൽ മനീഷ് ഖന്ന, എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, സതേൺ എയർ കമാൻഡ്
4. എച്ച്. വെങ്കിടേഷ്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം)
5. കെ. ബിജു, സെക്രട്ടറി, പൊതുഭരണ വകുപ്പ്
6. അനു കുമാരി, ജില്ലാ കളക്ടർ, തിരുവനന്തപുരം
7. കെ. കാർത്തിക്, സിറ്റി പോലീസ് കമ്മീഷണർ, തിരുവനന്തപുരം
8. രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
9. അലോക് വാസുദേവ്, ബി.ഡി.ജെ.എസ് കോർഡിനേറ്റർ, ഡൽഹി
10. അഡ്വ. സുനിൽ കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ഡി.ജെ.എസ്
11. നടരാജ പിള്ള ആർ., സംസ്ഥാന കമ്മിറ്റി അംഗം
12. ഗിരീഷ് നെയ്യാർ, സംസ്ഥാന കൗൺസിൽ അംഗം
13. കാർത്തികേയൻ എസ്., സംസ്ഥാന കൗൺസിൽ അംഗം
14. സ്റ്റെഫിൻ എസ്.എൻ., ജില്ലാ സെക്രട്ടറി
15. കാർത്തികേയൻ നായർ എസ്., ജില്ലാ സെക്രട്ടറി
16. രാകേഷ് എ.ആർ., ജില്ലാ സെക്രട്ടറി
17. സുനിത ആർ., ജില്ലാ സെക്രട്ടറി
18. വിനുകുമാർ എം., ജില്ലാ സെക്രട്ടറി
19. സുധീഷ് എസ്., ജില്ലാ സെക്രട്ടറി
20. പ്രവീൺ കുമാർ പി., മണ്ഡലം പ്രസിഡന്റ്
21. ശ്രീലാൽ ആർ., മണ്ഡലം പ്രസിഡന്റ്
22. രാജീവ് വി., മണ്ഡലം പ്രസിഡന്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തിരുവനന്തപുരം മേയർ വിമാനത്താവളത്തിൽ എത്തില്ല. സ്വീകരിക്കുന്നവരുടെ പട്ടികയിൽ മേയർ വി വി രാജേഷ് ഉൾപ്പെട്ടില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത സൈനിക-പോലീസ് ഉദ്യോഗസ്ഥർ, എൻഡിഎ-ബിജെപി നേതാക്കൾ എന്നിവരടങ്ങുന്ന 22 അംഗ പട്ടികയാണ് നിലവിൽ പുറത്തു വന്നിട്ടുള്ളത്. സാധാരണയായി വിവിഐപികൾ എത്തുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം മേയർ സ്വീകരണത്തിന് എത്താറുള്ളതാണ്. തുടർന്ന് വായിക്കാം
തിരുവനന്തപുരം കോർപറേഷൻ ബിജെപി സ്വന്തമാക്കിയ ശേഷം ആദ്യമായി നഗരത്തിലെത്തുന്ന പ്രധാനമന്ത്രി നഗരവാസികൾക്കായി സര്‍പ്രൈസ് പ്രഖ്യാപനങ്ങൾ നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ചത്തെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷയാണ് നഗരം പുലർത്തുന്നത്. വർഷങ്ങളായി നടപ്പാകാതെകിടക്കുന്ന പദ്ധതികൾക്കു പരിഹാരമാവുമെന്നു പ്രതീക്ഷിക്കുന്നതിനൊപ്പം അടുത്ത വികസനക്കുതിപ്പിനുള്ള നാന്ദികുറിക്കലാവും ഈ സന്ദർശനമെന്നും പൊതുവേ കരുതുന്നുണ്ട്.
പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും ലൈഫ് സയൻസസ് പാർക്കിലെ ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടാനും ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം ചെയ്യാനുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കം കുറിക്കാനാണ് ബിജെപിയുടെ പദ്ധതി. 3 പരിപാടികളും നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയാക്കി മാറ്റും. കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഈസമയത്ത് ശംഖുംമുഖം ആഭ്യന്തര വിമാനത്താവളം-ശംഖുംമുഖം -ഓൾസെയ്ന്റ്സ്-ചാക്ക പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി-ആശാൻ സ്‌ക്വയർ- രക്തസാക്ഷിമണ്ഡപം-വിജെടി മെയിൻഗേറ്റ്-സ്റ്റാച്യു-പുളിമൂട്- ആയുർവേദ കോളേജ്-ഓവർബ്രിഡ്ജ്- മേലേപഴവങ്ങാടി-പവർഹൗസ് ജംഗ്ഷൻ-ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
10 മണിമുതൽ 11വരെയും ഉച്ചയ്ക്ക് 12മുതൽ ഒരു മണിവരെയും ഗതാഗതം വഴിതിരിച്ചുവിടും. കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നാണ് സർവീസ് നടത്തുന്നത്. നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാവൂ. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 0471-2558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.



