ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പൊലീസിന് ഈടാക്കാവുന്ന പിഴ 500 മുതൽ 5000 വരെ: ചട്ടം ഭേദഗതി ചെയ്തു
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പൊലീസിന് ഈടാക്കാവുന്ന പിഴ 500 മുതൽ 5000 വരെ: ചട്ടം ഭേദഗതി ചെയ്തു
1000 രൂപവരെയുള്ള പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപവരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും.
പൊലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ അവശ്യസർവീസുകളെ വഴിതെറ്റിച്ചാലോ 5000 രൂപ
18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ സ്കൂൾ പരിസരത്ത് സൂക്ഷിക്കുകയോ ചെയ്താൽ 5000 രൂപ.
മോട്ടോർ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂർ മുന്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാൽ 500 രൂപ
വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ തള്ളിനിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ.
വളർത്തുമൃഗങ്ങളെ അയൽവാസികൾക്കോ പൊതുജനങ്ങൾക്കോ അസൗകര്യമുണ്ടാക്കുന്നവിധത്തിൽ അലക്ഷ്യമായിവിട്ടാൽ 500 രൂപ
മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകൾ പതിച്ചാൽ 1000 രൂപ
ഫോൺ, ഇ-മെയിൽ തുടങ്ങിയവവഴി ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപ
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.