സീബ്രാലൈനിൽ കാർ കുറുകെയിട്ട് KSRTC ബസ് തടഞ്ഞ സംഭവം: മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎക്കുമെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍
തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെ സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരേ പൊലീസ് കേസെടുത്തു. മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാനാണ് നിര്‍ദേശം.
തിരുവനന്തപുരം വഞ്ചിയൂർ സിജെഎം 3 കോടതിയുടെ നിര്‍ദേശപ്രകാരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
ഏപ്രില്‍ 27നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് എന്നിവരും കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടാകുന്നത്.
തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഹർജി സ്വീകരിച്ച കോടതി, ഈ മാസം ആറിന് പരിഗണിക്കും. തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 04, 2024 10:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സീബ്രാലൈനിൽ കാർ കുറുകെയിട്ട് KSRTC ബസ് തടഞ്ഞ സംഭവം: മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎക്കുമെതിരെ കേസ്