ഇന്‍റർനെറ്റ് റേഡിയോ കേരളയുമായി പി ആർ ഡി; ശ്രോതാക്കൾക്ക് മുന്നിലെത്തുന്നത് അമ്പതോളം പരിപാടികൾ

Last Updated:

പുതുമയുള്ള അൻപതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കൾക്ക് മുന്നിലെത്തുക.

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഇന്‍റർനെറ്റ് റേഡിയോ കേരള, മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വെച്ച് ഉദ്ഘാടനം ചെയ്യും. ലോക മലയാളികൾക്ക് കേരളത്തിന്‍റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ റേഡിയോ കേരള തുടങ്ങുന്നത്.
പുതുമയുള്ള അൻപതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കൾക്ക് മുന്നിലെത്തുക. ഓരോ മണിക്കൂറിലും വാർത്തകളുമുണ്ട്. www.radio.kerala.gov.in ൽ ഓൺലൈനായി റേഡിയോ പരിപാടികൾ കേൾക്കാം.
വി.കെ. പ്രശാന്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി റേഡിയോ മുദ്രാഗാനം പ്രകാശനം ചെയ്യും.
പ്രഭാവർമ്മ എഴുതിയ ഗാനത്തിന് സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പി.ആർ.ഡി പുറത്തിറക്കുന്ന സർക്കാർ ധനസഹായ പദ്ധതികൾ പുസ്തകത്തിന്‍റെ പുതിയ പതിപ്പിന്‍റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പുസ്തകത്തിന്‍റെ കവർചിത്രം വരച്ച ഭിന്നശേഷി ചിത്രകാരി നൂർ ജലീലയ്ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിക്കും. പി.ആർ.ഡിയുടെ നവീകരിച്ച ന്യൂസ്പോർട്ടൽ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്‍റർനെറ്റ് റേഡിയോ കേരളയുമായി പി ആർ ഡി; ശ്രോതാക്കൾക്ക് മുന്നിലെത്തുന്നത് അമ്പതോളം പരിപാടികൾ
Next Article
advertisement
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
  • വിവാഹമോചിതനായ യുവാവിന്റെ പാല്‍ അഭിഷേക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി, 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടു.

  • 120 ഗ്രാം സ്വര്‍ണ്ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് തിരിച്ചു നല്‍കി, യുവാവ് സന്തോഷവാനായി.

  • വിവാഹമോചനം ആഘോഷിച്ച യുവാവിന്റെ വിഡിയോയ്ക്ക് നിരവധി പ്രതികരണങ്ങള്‍

View All
advertisement