ഇന്റർഫേസ് /വാർത്ത /Kerala / യാത്രാശീലം മാറാൻ ഇനി വന്ദേഭാരത്; കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

യാത്രാശീലം മാറാൻ ഇനി വന്ദേഭാരത്; കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഫ്ലാഗ് ഓഫിന് മുൻപ് കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു

ഫ്ലാഗ് ഓഫിന് മുൻപ് കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു

ഫ്ലാഗ് ഓഫിന് മുൻപ് കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫ്ലാഗ് ഓഫിന് മുൻപ് കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു.

തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. 10.20 ഓടെയാണ് പ്രധാനമന്ത്രിയുടെ വിമാനം എത്തിയത്. അവിടെനിന്നുള്ള യാത്രയ്ക്കിടെ വഴിയരികിൽ കാത്തുനിന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് റോഡ് ഷോ ആയാണ് പ്രധാനമന്ത്രി തമ്പാനൂരിലേക്ക് പുറപ്പെട്ടത്. ആയിരക്കണക്കിനു പേരാണ് തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയത്.

Also Read- വന്ദേഭാരതിൽ ഉച്ചയ്ക്ക് ഊണും നെയ്ച്ചോറും; രാവിലെ ഇടിയപ്പം/ പാലപ്പം-കടലക്കറി

ഉദ്ഘാടന സ്പെഷല്‍ സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ , മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ക്ഷണിക്കപ്പെട്ടവര്‍ക്കാണ് പ്രവേശനം. പതിവ് സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം , ചെങ്ങന്നൂര്‍ , തിരുവല്ല , ചാലക്കുടി , തിരൂര്‍ , തലശേരി , പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ക്കൂടി ഉദ്ഘാടന സ്പെഷല്‍ നിര്‍ത്തും. പതിവുസര്‍വീസ് 26 ന് കാസര്‍കോട്ടു നിന്നും 28 ന് തിരുവന്തപുരത്തു നിന്നും ആരംഭിക്കും.

Also Read- കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമെന്ത് ?

ആദ്യയാത്രയിൽ മുഴുവൻ സമയവും 1000 യാത്രക്കാരുണ്ടാകും. നിരവധി പ്രമുഖരാണ് കന്നിയാത്രയിൽ പങ്കെടുത്തത്. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവാദം നടത്തും. വിവിധ സ്‌റ്റേഷനുകളിൽ നിന്നായി 1000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും. സംസ്ഥാനത്തെ എല്ലാ എംപിമാരെയും എംഎൽഎമാരെയും യാത്രയ്‌ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Bjp, Narendra modi, Pm modi, Vande Bharat