'തരമറിഞ്ഞ് കളിക്കണം; കസ്റ്റംസിനെതിരേ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന
'തരമറിഞ്ഞ് കളിക്കണം; കസ്റ്റംസിനെതിരേ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന
അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണ കുമാറിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ സംഘടന വിമർശനവുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം: കസ്റ്റംസ് സംഘത്തിനെതിരെ വിമർശനവുമായി സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്. സംഘടന പുറത്തിറക്കിയ ലഘുലേഖയിലാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും സംഘടന ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും സംഘടന പരാതി നല്കി. ‘തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്’ എന്ന തലക്കെട്ടിലാണ് ലംഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.
അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണ കുമാറിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ സംഘടന വിമർശനവുമായി രംഗത്തെത്തിയത്.
ലഘുലേഖ ഇങ്ങനെ; "ഭരണഘടനയെ മുറുകെ പിടിച്ച് ജനാധിപത്യത്തിന്റെ കാവലാളുകള്‍ ഭരണം നടത്തുന്ന നാടാണിത്. അതിനെ പിരിച്ചുവിട്ട് സംഘികൈകളില്‍ ഏല്പിക്കാമെന്ന് ഏതെങ്കിലും വടക്കന്‍ ഗോസ്വാമി നാഗ്പൂരില്‍ നിന്നും അച്ചരവും വാങ്ങി വന്നാല്‍ അത് കളസം കീറുന്ന പണിയായി പോകും. ഓര്‍ത്തോ..ഇത് കളിത്തട്ട് വേറെയാണ്. പോയി വേറെ പണി നോക്കണം ഹേ. വികസന കുതിപ്പില്‍ ലോകത്തിനൊപ്പം കേരളത്തിലെ ഇടതുപക്ഷഭരണം മുന്നോട്ടുപോകുമ്പോള്‍, സംഘപരിവാരങ്ങളുടേയും കോര്‍പറേറ്റുകളുടേയും ഷൂനക്കി അന്വേഷണ ഏജന്‍സികള്‍ വക്കാലത്തുമായി സെക്രട്ടേറിയറ്റ് ജീവനക്കാരുടെ മേല്‍ അടച്ചിട്ട മുറികളില്‍ കുതിര കയറാന്‍ ഇറങ്ങിയിരിക്കുകയാണ്. വലിയ വലിയ കുതിരകള്‍ മണ്ണ് തിന്ന ചരിത്രം കസ്റ്റംസ് ഞൊണ്ടി കുതിരകള്‍ ഓര്‍ക്കുന്നത് നന്ന്."
"അഴിമതിയുടെ കറ ലവലേശം തീണ്ടാത്ത സെക്രട്ടേറിയറ്റിനേയും ജീവനക്കാരേയും പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര ഭരണകൂടം വിലയ്ക്ക് വാങ്ങി ഉപയോഗിക്കുന്ന കൂട്ടിലടച്ച ലാലുമാര്‍ അല്ല സാക്ഷാല്‍ മുത്തുപട്ടര്‍ വന്നാലും എംപ്ലോീസ് അസോസിയേഷന്റെ സംഘശക്തി എന്താണെന്ന് അറിഞ്ഞേ പോകൂ മോനെ. കസ്റ്റംസ് പോലും കസ്റ്റംസ്. കഷ്ടംസ് എന്‍ഐഎ പോലുള്ള ലോകമറിയുന്ന അന്വേഷണ ഏജന്‍സി പോലും ചോദ്യം ചെയ്തിട്ടും ഏതൊന്നും കണ്ടെത്താനായില്ല. കടത്തിയും കൂട്ടിക്കൊടുത്തും മറിച്ചുകൊടുത്തും കമ്മീഷന് പറ്റിയും അങ്ങാടിയില്‍ തോറ്റവരാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. കസ്റ്റംസിന്റെ നോട്ടീസ് പ്രകാരം സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന് ഹാജരാകുമ്പോള്‍ പൂരപ്പാട്ട് പാടിയും, മേശമേല്‍ ഇടിച്ചും, പേപ്പര്‍ വെയ്റ്റ് എറിഞ്ഞും ഭീഷണിപ്പെടുത്തി നിരപരാധികളെ കുറ്റക്കാരനാക്കാമെന്നാണ് കസ്റ്റംസ് കരുതുന്നത്. വിശുദ്ധ പശുവല്ലാത്ത കസ്റ്റംസിലെ ലാലുമോന് കൂട്ടിലടച്ച വെറുമൊരു ചാവാലിയാണ്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ അന്യായമായി ഉയരുന്ന കൈകള്‍ പിന്നീടവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താന്‍ കരുത്തുള്ള പ്രസ്ഥാനമാണ് എംപ്ലോയീസ് അസോസിയേഷൻ"
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.