'ശിക്ഷ കുറഞ്ഞോ, കൂടിയോ എന്ന് ഞാനല്ല പറയേണ്ടത്'; പ്രാകൃത വിശ്വാസങ്ങൾ മാറട്ടെ, ആധുനിക മനുഷ്യർ ഉണ്ടാകട്ടെ; പ്രൊ. ടി.ജെ ജോസഫ്

Last Updated:

നഷ്ടപരിഹാരം നേരത്തെ സർക്കാർ തരേണ്ടതാണ്,അക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും ടി.ജെ ജോസഫ് പറഞ്ഞു.

tj joseph
tj joseph
കൈവെട്ട് കേസില്‍ കുറ്റക്കാര്‍ക്കെതിരായ കൊച്ചി എന്‍ഐഎ കോടതിയുടെ വിധിയില്‍ പ്രതികരിച്ച് പ്രൊഫസര്‍ ടി.ജെ ജോസഫ്. പ്രതികളുടെ  ശിക്ഷയിൽ പ്രത്യേകിച്ച് ഒരു വികാരവുമില്ല. പ്രാകൃത വിശ്വാസങ്ങൾ മാറി ആധുനിക മനുഷ്യർ ഉണ്ടാകട്ടെയെന്നും  ശിക്ഷകുറഞ്ഞോ, കൂടിയോ എന്നത് താനല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിനോടും അമിത ഭയമില്ല. സാധാരണ ജീവികളുടെതു പോലെ ജീവഭയം മാത്രം. മുഖ്യപ്രതിയെ പിടികൂടാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാകാം. അല്ലെങ്കിൽ സംരക്ഷിക്കുന്നവരുടെ സാമർഥ്യമാകാം. നഷ്ടപരിഹാരം നേരത്തെ സർക്കാർ തരേണ്ടതാണ്,അക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും ടി.ജെ ജോസഫ് പറഞ്ഞു.
തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഒമ്പതാം പ്രതി നൗഷാദ് , പതിനൊന്നാം  പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. പ്രതികൾ എല്ലാവരും ചേർന്ന് നാല് ലക്ഷം രൂപ പ്രൊഫസര്‍ ടി.ജെ ജോസഫിന് നൽകണമെന്നും കോടതി വിധിച്ചു.നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നൽകേണ്ടത്.
advertisement
രണ്ടാം പ്രതിസജിൽ 2,85,000 രൂപയും.. മൂന്നാംപ്രതി നാസറും അഞ്ചാം പ്രതി നജീബും 1,75,000 രൂപ വീതവും പിഴ അടക്കണം.. ഇതിൽ നിന്നുള്ള തുകയാണ് പ്രൊഫസർ ടി ജെ ജോസഫിന് നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യകതമാക്കിയിരുന്നു .ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ തെളിവ് മറച്ചുവെക്കൽ ,പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് ഉള്ളത്. പ്രതികളായ ഷെഫീഖ്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി . മൻസൂർ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പ്രൊഫസർ ടിജെ ജോസഫിന്റെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്.
advertisement
2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിയത്. ഈ കേസിലാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശിക്ഷ കുറഞ്ഞോ, കൂടിയോ എന്ന് ഞാനല്ല പറയേണ്ടത്'; പ്രാകൃത വിശ്വാസങ്ങൾ മാറട്ടെ, ആധുനിക മനുഷ്യർ ഉണ്ടാകട്ടെ; പ്രൊ. ടി.ജെ ജോസഫ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement