തെരഞ്ഞെടുപ്പ് തോൽവി: മുല്ലപ്പള്ളിക്കും എ.കെ. ആന്റണിക്കും കെ.സി വേണുഗോപാലിനും എതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം
- Published by:user_57
- news18-malayalam
Last Updated:
പ്രതിഷേധക്കാർ തങ്ങളുടെ പ്രവർത്തകരല്ലെന്ന് യൂത്ത് കോൺഗ്രസ്
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്തെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിര ഭവനിൽ മുല്ലപ്പള്ളിക്കും എ.കെ. ആന്റണിക്കും കെ.സി വേണുഗോപാലിനും എതിരെ പ്രതിഷേധം.
പ്രതിഷേധക്കാരുടെ ഫ്ലെക്സിൽ "മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച എ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി" എന്ന് എഴുതിയിട്ടുണ്ട്.
പ്രതിഷേധക്കാർ തങ്ങളുടെ പ്രവർത്തകരല്ലെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.
കോൺഗ്രസ് സ്ഥാനാർഥി നിർണയം അത്യന്തം നാടകീയമായത് രണ്ടു വനിതാ നേതാക്കളുടെ പരസ്യ പ്രതിഷേധത്തിൽ കൂടിയായിരുന്നു. സീറ്റ് ലഭിക്കാതിരുന്ന ലതികാ സുഭാഷ് കെ പി സി സി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. സീറ്റ് നിഷേധിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ, കൊല്ലം ഡിസിസി ആസ്ഥാനത്ത് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബിന്ദു കൃഷ്ണയുടെ പ്രതിഷേധം. മുന്നണിക്കെതിരെ വൈക്കത്ത് ലതിക സുഭാഷ് വിമതയായപ്പോൾ അവസാന നിമിഷം സീറ്റ് നേടിയാണ് ബിന്ദു കൃഷ്ണ കൊല്ലത്ത് പോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് നിരയിൽനിന്ന് വനിതകളാരും തെരഞ്ഞെടുക്കപ്പെട്ടില്ല. പ്രതിപക്ഷ നിരയിൽ ആകെയുള്ള വനിത വടകരയിലെ ആർ എം പി നേതാവ് കെ കെ രമ മാത്രമായിരിക്കും.
advertisement
മുൻ മന്ത്രി പി കെ ജയലക്ഷ്മി, മുതിർന്ന നേതാവ് പദ്മജ വേണുഗോപാൽ എന്നിവർ ഉൾപ്പടെ 11 വനിതകളെയാണ് യുഡിഎഫ് ഇത്തവണ മത്സരരംഗത്ത് ഇറക്കിയത്. ബിന്ദു കൃഷ്ണ, അരിത ബാബു, പദ്മജ വേണുഗോപാൽ, ആർ രശ്മി, വീണ നായർ, ഡോ. പി ആർ സോന തുടങ്ങി ശ്രദ്ധിക്കപ്പെടുന്ന ഒരുപിടി സ്ഥാനാർഥികളെ രംഗത്തിറക്കി. ഇവരിൽ പലരും മത്സരരംഗത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും ചെയ്തു. പദ്മജ ഉൾപ്പടെയുള്ളവർ ജയപ്രതീക്ഷ പുലർത്തുകയും ചെയ്തു.
മാനന്തവാടിയിൽ മത്സരിച്ച പി കെ ജയലക്ഷ്മി വോട്ടെണ്ണലിനിടെ പലപ്പോഴും മുന്നിലെത്തിയെങ്കിലും വിജയിക്കാനായില്ല. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന നിലയിൽ ശ്രദ്ധ നേടിയ ആളാണ് കായംകുളത്ത് മത്സരിച്ച അരിത ബാബു. ആലപ്പുഴ എം.പി എ എം ആരിഫിന്‍റെ അധിക്ഷേപം നേരിടേണ്ടി വന്ന അരിത കായംകുളത്ത് അട്ടിമറി സൃഷ്ടിച്ചേക്കുമെന്ന് യുഡിഎഫ് ക്യാംപുകൾ വിശ്വസിച്ചിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കോൺഗ്രസിൽനിന്ന് ഒരാൾക്കു പോലും ജയിക്കാനായില്ല. കെ കെ രമ മാത്രമായിരിക്കും പ്രതിപക്ഷ നിരയിലെ ഏക വനിതാ സാനിദ്ധ്യം. വടകരയിൽ എൽജെഡിയുടെ മനയത്ത് ചന്ദ്രനെ 7491 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കെ കെ രമ നിയമസഭയിലേക്ക് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2021 1:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പ് തോൽവി: മുല്ലപ്പള്ളിക്കും എ.കെ. ആന്റണിക്കും കെ.സി വേണുഗോപാലിനും എതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം










