തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമർശത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി നൽകാൻ കഴിയാത്തതിനാലാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സജി ചെറിയാൻ ഉയർത്തിയത് RSS ന്റെ ആശയങ്ങൾ: വിഡി സതീശൻമുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുകയാണെന്ന് വിഡി സതീശൻ പ്രതികരിച്ചു. സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയുമില്ല.ആർഎസ്എസിന്റെ ആശയങ്ങളാണ് സജി ചെറിയാൻ ഉയർത്തിയത്. അതിനോട് യോജിപ്പില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും വി ഡി സതീശൻ പറഞ്ഞു.
Also Read-
സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ചോദ്യോത്തരവേള പൂര്‍ത്തിയാകാതെ സഭ പിരിഞ്ഞുമുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ചെന്നിത്തലമുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സജി ചെറിയാന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സിപിഎമ്മിന്റെ ഗതികേടാണ് ഇത് കാണിക്കുന്നത്. സജി ചെറിയാൻ എം എൽ എ സ്ഥാനം രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമപരമായും രാഷ്ട്രീയമായും യുഡിഎഫ് നീങ്ങും: കെ മുരളീധരൻസജി ചെറിയാൻറ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് കെ മുരളീധരൻ എംപി. അല്ലെങ്കിൽ ഗവർണർ ആവശ്യപ്പെടണം. മന്ത്രിയുടെ രാജിക്കായി സമ്മർദ്ദം ശക്തമാക്കും. നിയമപരമായും രാഷ്ട്രീയമായും യുഡിഎഫ് നീങ്ങുമെന്നും മുരളീധരൻ പറഞ്ഞു.
Also Read-
ഭരണഘടനയ്ക്കെതിരായ പരാമർശം; CPM ദേശീയ നേതൃത്വവും യെച്ചൂരിയും നിലപാട് വ്യക്തമാക്കണം; കെ സുധാകരൻസഭ പിരിഞ്ഞത് സർക്കാരിന് മറുപടി ഇല്ലാത്തതിനാൽ: പികെ കുഞ്ഞാലിക്കുട്ടിഭരണഘടനയെ അവഹേളിച്ചതിനെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന് മറുപടി ഇല്ലാത്തതിനാലാണ് സഭ പിരിഞ്ഞതെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
അതേസമയം, മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം നടക്കും. ഡി.ജി.പിക്കും പത്തനംതിട്ട എസ്.പിക്കും ലഭിച്ച പരാതികൾ തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറി. പ്രസംഗം പരിശോധിക്കുന്നതിനൊപ്പം കേസെടുക്കുന്നതിലും നിയമോപദേശവും തേടും.
ഇതിനിടയിൽ സജി ചെറിയാന്റെ പരാമർശം വിവാദമായ സാഹചര്യത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. യോഗത്തിനായി കോടിയേരിയും മുഖ്യമന്ത്രിയും എകെജി സെന്ററിൽ എത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.