advertisement

ശങ്കരാചാര്യരുടെ കാലം 18-19 നൂറ്റാണ്ടെന്ന് ഗവേഷണ പ്രബന്ധത്തിലെഴുതിയ DYFI നേതാവിനെ PSC അംഗമായി നിയമിക്കുന്നതിനെതിരെ ഗവർണര്‍ക്ക് പരാതി

Last Updated:

തെറ്റായ പരാമർശവും ഗുരുതര പിശകുകളുമുള്ള പ്രബന്ധം തയാറാക്കി ഗവേഷണബിരുദം നേടിയത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണെന്നാണ് ആക്ഷേപം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവ് ഡോ. പ്രിൻസി കുര്യാക്കോസിനെ പി എസ് സി അംഗമായി നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഗവർണർക്ക് പരാതി. ശ്രീ ശങ്കരാചാര്യരെക്കുറിച്ച് തെറ്റായ പരാമർശവും ഗുരുതര പിശകുകളുമുള്ള പ്രബന്ധം തയാറാക്കി ഗവേഷണബിരുദം നേടിയത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണെന്നാണ് ആക്ഷേപം.
പ്രിൻസിയെ പി എസ് സി അംഗമായി നിയമിക്കാനുള്ള ശുപാർശ അംഗീകരിക്കരുതെന്നും സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി.
‘ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളെക്കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തിൽ 2018 ലാണ് പ്രിൻസി ഗവേഷണബിരുദം നേടിയത്. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. എട്ട്-ഒമ്പത് നൂറ്റാണ്ടുകളിൽ ജീവിച്ചെന്ന് കരുതുന്ന ശങ്കരാചാര്യർ പ്രിൻസിയുടെ ഗവേഷണ പ്രബന്ധത്തിൽ ’18-19 നൂറ്റാണ്ടുകളിൽ’ എന്നു തെറ്റായി രേഖപ്പെടുത്തിയെന്നും വിചിത്രവും തെറ്റിദ്ധാരണാജനകവുമാണ് ഈ വാദമെന്നുമാണ് പരാതിയിൽ പറയുന്നു.
advertisement
Also Read- ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ്; വീണാ ജോർജിന്റെ പിഎയ്ക്ക് പണം നൽകിയിട്ടില്ലെന്ന് ബാസിത്
അയിത്തം നിലവിൽ വന്നത് 19ാം നൂറ്റാണ്ടിലാണെന്നും ഗവേഷക പ്രബന്ധത്തിൽ പറയുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അബദ്ധജടിലമായ ഇംഗ്ലീഷ് പ്രയോഗം, നൂറു കണക്കിന് അക്ഷരത്തെറ്റുകൾ, വ്യാകരണപ്പിശക് എന്നിവയും പ്രബന്ധത്തിൽ വ്യാപകമായുണ്ട്. പിശകുകൾ ഓപ്പൺ ഡിഫൻസിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയിട്ടും അതിനെ അവഗണിച്ച് പ്രബന്ധത്തിന് പിഎച്ച്ഡി നൽകാൻ അന്നത്തെ വി സി ശുപാർശ ചെയ്തെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.
advertisement
ഡിവൈഎഫ്ഐ എറണാകുളം ജില്ലാ മുൻ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ് പ്രിൻസി. പി എസ് സിയിലേത് കേവലം രാഷ്ട്രീയ നിയമനമാക്കി മാറ്റുകയാണ് സർക്കാരെന്നും സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും കൺവീനർ എം ഷാജർഖാനും ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശങ്കരാചാര്യരുടെ കാലം 18-19 നൂറ്റാണ്ടെന്ന് ഗവേഷണ പ്രബന്ധത്തിലെഴുതിയ DYFI നേതാവിനെ PSC അംഗമായി നിയമിക്കുന്നതിനെതിരെ ഗവർണര്‍ക്ക് പരാതി
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement