'മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകൾ, വളഞ്ഞിട്ടാക്രമിക്കുന്നത് സർക്കാരിന് തിരിച്ചടിയാകും': പി വി അബ്ദുൽ വഹാബ് എംപി

Last Updated:

'രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിനായിരിക്കും തിരിച്ചടിയാവുക. രാഹുല്‍ വിഷയത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് സ്ത്രീകളാണ്'

പി വി അബ്ദുൽ വഹാബ് എംപി
പി വി അബ്ദുൽ വഹാബ് എംപി
മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബ് എം പി. നിലമ്പൂര്‍ നഗരസഭ ഒന്നാം ഡിവിഷനിലെ വോട്ടറായ വഹാബ് നിലമ്പൂര്‍ മോഡല്‍ യു പി സ്‌കൂളില്‍ ഭാര്യ ജാസ്മിനൊപ്പം എത്തി വോട്ട് ചെയ്യ്ത ശേഷം പ്രതികരിക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിനായിരിക്കും തിരിച്ചടിയാവുക. രാഹുല്‍ വിഷയത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് സ്ത്രീകളാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉദ്ദേശം സ്ത്രികള്‍ക്കടക്കം ബോധ്യമുണ്ട്. രാഹുല്‍ മാങ്കുട്ടത്തിലിനെ എതിര്‍ക്കാനോ ന്യായീകരിക്കാനോ ഇല്ലെന്നും പി വി അബ്ദുല്‍ വഹാബ് പറഞ്ഞു.
Summary: Muslim League leader P.V. Abdul Wahab MP defended Rahul Mamkootathil MLA. Wahab, who is a voter in the first division of Nilambur Municipality, was reacting after casting his vote along with his wife Jasmine at Nilambur Model U P School. He stated that the coordinated attack on Rahul Mamkootathil will ultimately backfire on the government. He added that women are the ones supporting Rahul on this issue. He also noted that the purpose of such matters arising during election season is evident, even to women.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകൾ, വളഞ്ഞിട്ടാക്രമിക്കുന്നത് സർക്കാരിന് തിരിച്ചടിയാകും': പി വി അബ്ദുൽ വഹാബ് എംപി
Next Article
advertisement
'മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകൾ, വളഞ്ഞിട്ടാക്രമിക്കുന്നത്  സർക്കാരിന് തിരിച്ചടിയാകും': പി വി അബ്ദുൽ വഹാബ് എംപി
'മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകൾ, വളഞ്ഞിട്ടാക്രമിക്കുന്നത് സർക്കാരിന് തിരിച്ചടിയാകും'
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകളാണ്, ആക്രമണം സര്‍ക്കാരിന് തിരിച്ചടിയാകും.

  • തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്കടക്കം ബോധ്യമുണ്ട്.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ക്കാനോ ന്യായീകരിക്കാനോ ഇല്ലെന്ന് പി വി അബ്ദുല്‍ വഹാബ് എം പി.

View All
advertisement