പഞ്ചായത്ത് അനുവദിച്ച ചങ്ങാടം കന്നിയാത്രയിൽ തന്നെ മറിഞ്ഞു; ഉദ്ഘാടകനായ പ്രസിഡന്റും വെള്ളത്തിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രസിഡന്റും യാത്രക്കാരും നീന്തി കരയ്ക്ക് കയറുകയായിരുന്നു
കരുവാറ്റയിൽ കന്നിയാത്രയിൽ തന്നെ ചങ്ങാടം മറിഞ്ഞ് ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും യാത്രക്കാരും വെള്ളത്തിൽ വീണു. കരുവാറ്റ ചെമ്പ്തോട്ടിൽ നാട്ടുകാർക്ക് തോട് കടക്കാൻ പഞ്ചായത്ത് അനുവദിച്ച വള്ളമാണ് അപകടത്തിൽ പെട്ടത്.
ചെമ്പ്തോട് കടക്കാൻ വള്ളം വേണമെന്ന തങ്ങളുടെ ദീർഘകാല ആവശ്യം നടപ്പിലായതിന്റെ സന്തോഷത്തിലായിരുന്നു നാട്ടുകാർ. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാനം. നാല് വീപ്പകളിൽ പ്ളാറ്റ്ഫോം ഉണ്ടാക്കിയാണ് ചങ്ങാടം നിർമിച്ചത്. തുടക്കത്തിലെ യാത്രയിൽ രണ്ട് പേർ മാത്രമാണ് കയറിയത്. വള്ളം സുരക്ഷിതമായി അക്കരെയെത്തി.
അക്കരെ നിന്നും തിരിച്ചുള്ള വരവിലാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും യാത്രക്കാരും ഉൾപ്പെടെ ആറ് പേർ വള്ളത്തിൽ കയറിയത്. വള്ളം പുറപ്പെടുന്നതിന് മുമ്പ് തന്നെ തലകീഴായി വെള്ളത്തിൽ വീണു.
advertisement
പിന്നെ, പ്രസിഡന്റും യാത്രക്കാരും നീന്തി കരയ്ക്ക് കയറുകയായിരുന്നു. വൈസ് പ്രസിഡന്റ് പൊന്നമ്മയെ ഇക്കരെ നിന്നയാൾ എത്തിയാണ് രക്ഷിച്ചത്. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും മൊബൈൽ ഫോണുകൾ വെള്ളത്തിൽ വീണ് ഉപയോഗ ശൂന്യമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
November 29, 2023 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഞ്ചായത്ത് അനുവദിച്ച ചങ്ങാടം കന്നിയാത്രയിൽ തന്നെ മറിഞ്ഞു; ഉദ്ഘാടകനായ പ്രസിഡന്റും വെള്ളത്തിൽ