ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; യുവതിയുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്

Last Updated:

യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് പുറത്തുവന്നത്

രാഹുൽ മാങ്കൂട്ടത്തിൽ ഫോൺ സംഭാഷണം
രാഹുൽ മാങ്കൂട്ടത്തിൽ ഫോൺ സംഭാഷണം
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് പുറത്തുവന്നത്. ‌
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. പേരുപറയാതെയായിരുന്നു വിമര്‍ശനം. അതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്.
advertisement
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ചാറ്റുകളും പുറത്ത് വന്നിട്ടുണ്ട്. നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ശക്തമായതോടെ രാജി സമ്മർദം ശക്തമാവുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുലിനെ മാറ്റുമെന്നാണ് വിവരം. ആരോപണങ്ങൾ കടുത്തതോടെ എംഎൽഎ സ്ഥാനവും തുലാസിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; യുവതിയുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്
Next Article
advertisement
ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയിയാക്കിയ യുവാവ് അറസ്റ്റിൽ
ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയിയാക്കിയ യുവാവ് അറസ്റ്റിൽ
  • തൃക്കാക്കര സ്വദേശിയായ 26കാരനാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്.

  • ഭാര്യയോടുള്ള വൈരാഗ്യം കാരണം യുവാവ് നഗ്നചിത്രം ഡിപിയാക്കിയതായും, യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

  • യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും വിഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്ന് ചിത്രമെടുത്തതെന്നും യുവാവ് പറഞ്ഞു.

View All
advertisement