ഫ്ലാറ്റിൽ നിന്നും ചാടുമെന്ന് മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി; ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ച ഭീഷണി

Last Updated:

യുവതിയെ നിർബന്ധിച്ച ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന രാഹുലിന്റെ ഭീഷണി

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എക്ക് എതിരെ പ്രോസിക്യൂഷന്റെ പുതിയ വാദം. യുവതിയെ നിർബന്ധിച്ച ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന രാഹുലിന്റെ ഭീഷണി. ഫ്ലാറ്റിൽ നിന്നും ചാടുമെന്ന് രാഹുല്‍ ഭീഷണി മുഴക്കി. സുഹൃത്തിന്റെ പക്കൽ ഗുളിക കൊടുത്തയച്ച രാഹുൽ, വീഡിയോ കോൾ വഴി യുവതി അത് കഴിച്ചു എന്നും ഉറപ്പുവരുത്തി എന്നായിരുന്നു ആരോപണം.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണി, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. എഫ്‌ഐആറിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫ് എന്ന മാങ്കൂട്ടത്തിലിന്റെ സുഹൃത്തിനെയും കേരള പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
എഫ്‌ഐആർ പ്രകാരം, ഈ വർഷം മാർച്ച് 4 ന് തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തുള്ള ഫ്ലാറ്റിൽ വെച്ച് പെൺകുട്ടിയെ രാഹുൽ ലൈംഗികമായി പീഡിപ്പിച്ചു. രാഹുൽ തന്നെ പീഡിപ്പിച്ചുവെന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു.
advertisement
പിന്നീട് മാർച്ച് 17 ന് അതേ ഫ്ലാറ്റിൽ വെച്ച്, യുവതിയുടെ സമ്മതമില്ലാതെ രാഹുൽ തന്റെ മൊബൈൽ ഫോണിൽ നഗ്ന വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു. ആരോടെങ്കിലും ബന്ധം വെളിപ്പെടുത്തിയാൽ 'ജീവിതം നശിപ്പിക്കുമെന്ന്' എംഎൽഎ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറിൽ പറയുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22 ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് രാഹുൽ വീണ്ടും ബലാത്സംഗം ചെയ്തുവെന്നും പിന്നീട് മെയ് മാസത്തിൽ രണ്ട് ദിവസം എംഎൽഎയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.
advertisement
രാഹുലിന്റെ അടുത്ത സുഹൃത്തായ രണ്ടാം പ്രതി മെയ് 30 ന് തിരുവനന്തപുരത്തെ കൈമനത്ത് നിന്ന് യുവതിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി ഗർഭഛിദ്ര ഗുളികകൾ നൽകിയെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു.
Summary: New argument of the prosecution against Rahul Mamkootathil MLA who filed an anticipatory bail application in the rape case of a young woman. Rahul's threat to commit suicide led to the forced abortion of the young woman. Rahul threatened to jump from the flat
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫ്ലാറ്റിൽ നിന്നും ചാടുമെന്ന് മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി; ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ച ഭീഷണി
Next Article
advertisement
വംശനാശ ഭീ‌ഷണി നേരിടുന്ന 14 പക്ഷികളെ കടത്താൻ ശ്രമം; മലപ്പുറം സ്വദേശിയും കുടുംബവും നെടുമ്പാശ്ശേരിയിൽ‌ കസ്റ്റഡിയിൽ
വംശനാശ ഭീ‌ഷണി നേരിടുന്ന 14 പക്ഷികളെ കടത്താൻ ശ്രമം; മലപ്പുറം സ്വദേശിയും കുടുംബവും നെടുമ്പാശ്ശേരിയിൽ‌ കസ്റ്റഡിയിൽ
  • നെടുമ്പാശ്ശേരി വിമാനത്താവളം വഴി വംശനാശ ഭീഷണി നേരിടുന്ന 14 പക്ഷികളെ കടത്താൻ ശ്രമം.

  • മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 7 വയസുള്ള മകനുമാണ് പക്ഷികളുമായി എത്തിയത്.

  • പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറി, വിശദമായി ചോദ്യം ചെയ്യുന്നു.

View All
advertisement