'ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും കാറും കൂടി വാങ്ങണം'; 4 ലക്ഷം വായ്‌പാ കുടിശികയില്‍ 515 രൂപ കുറച്ചതിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
- Published by:Sarika KP
- news18-malayalam
Last Updated:
പരാതിക്കാരന് നവകേരള സദസിൽ എത്തിയപ്പോൾ ചെലവാകാൻ സാദ്ധ്യതയുള്ള കാശിന്റെ കണക്കും മാങ്കൂട്ടത്തിൽ വിവരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശികയിൽ ഇളവ് തേടിയെത്തിയ ആൾക്ക് നവകേരള സദസിലൂടെ 515 രൂപ ഇളവ് നൽകിയതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും കാറും കൂടി വാങ്ങണം എന്നാണ് രാഹുലിന്റെ പരിഹാസം. കൂടാതെ പരാതിക്കാരന് നവകേരള സദസിൽ എത്തിയപ്പോൾ ചെലവാകാൻ സാദ്ധ്യതയുള്ള കാശിന്റെ കണക്കും മാങ്കൂട്ടത്തിൽ വിവരിച്ചിട്ടുണ്ട്. രാഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി.
സദസ്സിൽ പോകാൻ ഓട്ടോക്കൂലി : 150
അപേക്ഷകൾ ഫോട്ടോസ്റ്റാറ്റ് : 50
ഉച്ച വരെ കാത്ത് നിന്നപ്പോൾ ചായ, കടി : 30
കുപ്പിവെള്ളം : 15
ആകെ : 245
ലാഭം: 270/-
ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം....
advertisement
ഇത് കൂടാതെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമും സർക്കാരിനെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ഏതായാലും മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വഴി പറഞ്ഞതല്ലേ. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയല്ലേ. അതുകൊണ്ട് താങ്കൾക്ക് പരമാവധി ഇളവുകൾ നൽകാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. എത്ര രൂപയുടെ ഇളവ്? 515 രൂപയുടെ ഇളവ് ! സന്തോഷമായില്ലേ? ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേ?. വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
December 26, 2023 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും കാറും കൂടി വാങ്ങണം'; 4 ലക്ഷം വായ്‌പാ കുടിശികയില്‍ 515 രൂപ കുറച്ചതിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍