നവകേരള ബസ് വാടകയ്ക്ക് വേണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ അപേക്ഷ
- Published by:Arun krishna
- news18-malayalam
Last Updated:
ബസ് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ടി സാംരംഗ് ആണ് കെഎസ്ആർടിസി എംഡിക്ക് അപേക്ഷ നൽകിയത്
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ് യാത്രയില്‍ ഉപയോഗിച്ച ആധുനിക ബസ് വാടകയ്ക്ക് വേണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ അപേക്ഷ. സോഷ്യലിസ്റ്റ് പാർട്ടിയാണ് അപേക്ഷ നൽകിയത്. ബസ് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ടി സാംരംഗ് ആണ് കെഎസ്ആർടിസി എംഡിക്ക് അപേക്ഷ നൽകിയത്. വാടകയും മറ്റ് വ്യവസ്ഥകളും എത്രയും പെട്ടെന്നു അറിയിക്കണമെന്നും അപേക്ഷയിലുണ്ട്.
ഈ മാസം 30, 31 തീയതികളിലായി മഹാരാഷ്ട്രയിലെ പനവേലിൽ നടക്കുന്ന പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് യാത്ര ചെയ്യാൻ 28 മുതൽ ജനുവരി 2 വരെ ബസ് വാടകയ്ക്ക് നൽകണമെന്നു അപേക്ഷയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 24, 2023 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള ബസ് വാടകയ്ക്ക് വേണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ അപേക്ഷ