Gold Smuggling | അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുന്നു; രമേശ് ചെന്നിത്തല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പ്രതികളെ രക്ഷിക്കാനും സംരക്ഷിക്കാനും അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുമുള്ള ബോധപൂര്‍വമായുള്ള നീക്കമാണ് പൊലീസും മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കേരള പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും വ്യാജരേഖകള്‍ ചമച്ചവരേയും സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നു. യുഡിഎഫ് സമരം ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാണ്. അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സമരത്തിൽ നിന്ന് പുറകോട്ട് പോകില്ല.ആദ്യം പ്രവാസികളെ അപമാനിച്ചവര്‍ ഇപ്പോള്‍ മല്‍സ്യത്തൊഴിലാളികളെയും അപമാനിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നുവെന്ന വിവരം പുറത്തുവന്നിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തയ്യാറാകാതിരുന്നത് ചരിത്രത്തിലെ കറുത്ത അധ്യായമായി മാറും. ഒരാഴ്ച ആയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡിജിപിക്ക് കത്തയച്ചത്. ഒരാഴ്ചയായി സംസ്ഥാന പോലീസിന്റെ കണ്ണുവെട്ടിച്ച് ഒരു പ്രതി ഈ നാട്ടില്‍ കറങ്ങി നടക്കുകയാണ്. എന്നിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത് ഇത് കസ്റ്റംസ് അന്വേഷിക്കണമെന്നാണ്. സി.ആര്‍.പി.സിയും ഐ.പി.സിയുമാണ് പൊലീസിനെ നയിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തിലും കോടതി വിധികളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
advertisement
You may also like:ഭർത്താവിന്റെ പിരിമുറുക്കം കുറയ്ക്കാൻ മസാജ് ചെയ്ത് സണ്ണി ലിയോണി; വീഡിയോ സോഷ്യൽ മീഡിയയിൽ
[PHOTO]സഹോദരനെ കൊലപ്പെടുത്തിയ ശേഷം അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു; 17കാരന്‍ അറസ്റ്റിൽ [NEWS]
സി.ആര്‍.പി.സി. സെക്ഷന്‍ 154 അനുസരിച്ച് ഒരു കൊഗ്നൈസബിള്‍ ഓഫന്‍സ് നടന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും കേസെടുക്കേണ്ടതിന് പകരം അവരെ സംരക്ഷിക്കുന്ന നടപടി ചരിത്രത്തിലെ കറുത്ത അധ്യായമായി മാറും. വിവാദത്തിലുള്ള സ്ത്രീ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുത്തു. തന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ലായെന്നാണ് അവര്‍ ഹര്‍ജിയില്‍ പറയുന്നത്. അതിന് വഴിയൊരുക്കി കൊടുത്തതും ഈ സര്‍ക്കാരാണ്. ഇവര്‍ ഉള്‍പ്പെട്ടെ എയര്‍ ഇന്ത്യ സ്റ്റാറ്റസ് കേസ് നീട്ടിക്കൊണ്ട് പോയത് ഈ സര്‍ക്കാരാണ്. പ്രതികളെ രക്ഷിക്കാനും സംരക്ഷിക്കാനും അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുമുള്ള ബോധപൂര്‍വമായുള്ള നീക്കമാണ് പൊലീസും മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ ചെറുതല്ല. ആൾമാറാട്ടം വ്യാജ രേഖ ചമയ്ക്കൽ സ്വർണക്കടത്ത് എന്നിവ നടന്നു. താനയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നിയമപരമായ നടപടികള്‍ ഡിജിപി സ്വീകരിക്കണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ മറ്റ് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
advertisement
സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ പ്രതിപക്ഷം സഹകരിക്കുന്നുണ്ട്, രോഗ വ്യാപനം ഉണ്ടാകുന്ന തരത്തിലുള്ള ഇടപെടൻ യുഡിഎഫിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. പൂന്തുറയിൽ സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ജനം തെരുവിലിറങ്ങിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 11, 2020 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling | അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുന്നു; രമേശ് ചെന്നിത്തല