ഹർത്താൽ പൊറുക്കാനാകാത്ത തെറ്റ്; ജനത്തെ ബിജെപിയും ആർഎസ്എസും ബന്ദികളാക്കിയിരിക്കുന്നു

Last Updated:
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ പൊറുക്കാനാകാത്ത തെറ്റാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി ജെ പിയും ആർ എസ് എസും ചേർന്ന് ജനങ്ങളെ ബന്ദികളാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ പേരിൽ ഹർത്താൽ പ്രഖ്യാപിച്ചത് ശരിയായില്ല. ശബരിമല തീർത്ഥാടകരെ പോലും പെരുവഴിയിലാക്കിയ ഹർത്താൽ അനാവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ അർദ്ധരാത്രി ആയിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്.
അതേസമയം, ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ചെന്നിത്തല വിമർശനങ്ങൾ ഉന്നയിച്ചു. പമ്പയിൽ തീർത്ഥാടകർക്ക് ആവശ്യത്തിന് സൗകര്യമില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അയ്യപ്പന്മാർക്ക് സർക്കാർ സൗകര്യം ഒരുക്കുന്നില്ല. ശബരിമല തീർത്ഥാടനം ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ശബരിമലയിൽ പ്രശ്നങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. സർവകക്ഷിയോഗത്തിൽ നിഷേധാത്മക നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ശബരിമലയിൽ ആരെയും തടയാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
advertisement
ആർ എസ് എസും ബി ജെ പിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാക്കുന്നു. ശബരിമല വിഷയത്തിൽ ബി ജെ പിയും സി പി എമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.
ശബരിമലയിൽ നടക്കുന്നത് പൊലീസ് രാജ് ആണ്. തീർത്ഥാടകർക്ക് പ്രാഥമികസൗകര്യം ഒരുക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടു. സംഘപരിവാർ ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കുകയാണ്. സാവകാശഹർജി എന്ന തീരുമാനം സർക്കാരിന് വൈകിവന്ന വിവേകമാണെന്നും ചെന്നിത്തല പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹർത്താൽ പൊറുക്കാനാകാത്ത തെറ്റ്; ജനത്തെ ബിജെപിയും ആർഎസ്എസും ബന്ദികളാക്കിയിരിക്കുന്നു
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement