നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഃഖകരമെന്ന് ചെന്നിത്തല

  ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഃഖകരമെന്ന് ചെന്നിത്തല

  പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ മാഗസിൻ പ്രകാശനവും കോളേജ് ഡേയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മലയാള സിനിമയിൽ തന്‍റേതായ ഇടം നേടിയ ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഃഖകരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

   പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ മാഗസിൻ പ്രകാശനവും കോളേജ് ഡേയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

   രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്,

   ഇന്ന് നമ്മുടെ കേരളം പിറന്നിട്ട് 63 വർഷമായിരിക്കുന്നു. അതീവ ദുഖ:കരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ജീവതത്തിലെ പ്രതിബന്ധങ്ങളോട് പോരാടി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഖ:കരമാണ്. വിവേചനത്തിന്റെ ചങ്ങലകൾ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം.


   First published: