നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാപ്പ് പറഞ്ഞില്ലെങ്കിൽ 2 കോടി രൂപ നഷ്ടപരിഹാരമായി നൽകണം: യുണിടാക് ഉടമ സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്

  മാപ്പ് പറഞ്ഞില്ലെങ്കിൽ 2 കോടി രൂപ നഷ്ടപരിഹാരമായി നൽകണം: യുണിടാക് ഉടമ സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്

  സന്തോഷ് ഈപ്പന്റെ ആരോപണങ്ങൾ കോടിയേരി ഏറ്റു പിടിച്ചത് സി.പി.എമ്മുമായുള്ള ഒത്തുകളിക്ക് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  ramesh chennithala

  ramesh chennithala

  • Share this:
   തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൽ നിന്നും ഐ ഫോൺ സമ്മാനമായി സ്വീകരിച്ചെന്ന ആരോപണത്തിൽ യുണിടാക് ഉടമ സന്തോഷ് ഈപ്പന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

   മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെയെങ്ക്ലും മാപ്പ് പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സന്തോഷ് ഈപ്പന്റെ ആരോപണങ്ങൾ കോടിയേരി ഏറ്റു പിടിച്ചത് സി.പി.എമ്മുമായുള്ള ഒത്തുകളിക്ക് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ ഫോണോ മറ്റ് സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

   Also Read 'രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന ഐ ഫോൺ സമ്മാനിച്ചു'; ആരോപണവുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

   ഫോൺ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന് തടസമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് വക്കീൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കി.

   യു.എ.ഇ. ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്ന വഴി ഐ ഫോൺ സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണത്തിനെതിരേ സന്തോഷ് ഈപ്പൻ ഹൈക്കോടതയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലയ്ക്ക് ഐ ഫോൺ നൽകിയെന്നു വ്യക്തമാക്കിയിരിക്കുന്നത്.
   Published by:Aneesh Anirudhan
   First published:
   )}