Life Mission| 'രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന ഐ ഫോൺ സമ്മാനിച്ചു'; ആരോപണവുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

Last Updated:

പണത്തിനു പുറമെ അഞ്ചു മൊബൈൽ ഫോണുകൾ  സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകി. ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് സമ്മാനിച്ചു എന്നും സന്തോഷ്‌ ഈപ്പൻ കോടതിയെ അറിയിച്ചു. ഫോൺ വാങ്ങിയതിന്റെ ബില്ലും  സന്തോഷ്‌ ഈപ്പൻ കോടതിക്ക് കൈമാറി.

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് ഐ ഫോൺ സമ്മാനിച്ചെന്ന ആരോപണവുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണം. യുഎഇ കോൺസുലേറ്റ് ഉദ്യേഗസ്ഥർക്കെതിരെയും ആരോപണമുണ്ട്.
ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയതായി സന്തോഷ്‌ ഈപ്പൻ ഹൈക്കോടതിയിൽ സമർപിച്ച ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിലാണ് ആരോപണം. സ്വപ്ന സുരേഷിന് 3.8 കോടി രൂപയും സന്ദീപ് നായർക്ക് 63 ലക്ഷവും നൽകിയിട്ടുണ്ട്. യുഎഇ കോൺസൽ ജനറൽ നിർദേശിച്ചത് അനുസരിച്ചാണ് പണം നൽകിയതെന്നും  ഹർജിയിൽ   വ്യക്തമാക്കുന്നു.
advertisement
യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഉദ്യോഗസ്ഥനാണ് പണം കൈപ്പറ്റിയത്. സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെണ്ടറിൽ പങ്കെടുത്തതെന്നും സന്തോഷ് ഈപ്പൻ ഹർജിയിൽ പറയുന്നുണ്ട്. കൂടാതെ ചെന്നിത്തലയ്ക്ക് എതിരെയും ആരോപണമുന്നയിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.
advertisement
രമേശ്‌ ചെന്നിത്തലക്ക് ഐ ഫോൺ സമ്മാനമായി  നൽകിയിട്ടുണ്ട്. പണത്തിനു പുറമെ അഞ്ചു മൊബൈൽ ഫോണുകൾ  സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകി. ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് സമ്മാനിച്ചു എന്നും സന്തോഷ്‌ ഈപ്പൻ കോടതിയെ അറിയിച്ചു. ഫോൺ വാങ്ങിയതിന്റെ ബില്ലും  സന്തോഷ്‌ ഈപ്പൻ കോടതിക്ക് കൈമാറി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission| 'രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന ഐ ഫോൺ സമ്മാനിച്ചു'; ആരോപണവുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement