നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എന്തുപ്രശ്നമുണ്ടായാലും തനിക്കോ ഓഫീസിനോ ബന്ധമില്ലെന്ന് സ്ഥിരം മറുപടി'; മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

  'എന്തുപ്രശ്നമുണ്ടായാലും തനിക്കോ ഓഫീസിനോ ബന്ധമില്ലെന്ന് സ്ഥിരം മറുപടി'; മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

  News18

  News18

  • Share this:
   തിരുവനന്തപുരം: മുഖ്യമന്ത്രി പെരുമാറുന്നത് സമനില തെറ്റിയതുപോലെയാണെന്നും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തുപ്രശ്നമുണ്ടായാലും തനിക്കോ ഓഫീസിനോ ബന്ധമില്ലെന്ന സ്ഥിരം മറുപടിയാണ് അദ്ദേഹം പറയുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.

   വലതുകൈയായ മാദ്ധ്യമ ഉപദേഷ്ടാവിനെപ്പോലും തളളിപ്പറഞ്ഞത് കഷ്ടമായിപ്പോയി. സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും അദ്ദേഹം എല്ലാം തളളിപ്പറയുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടാല്‍ അദ്ദേഹത്തിന്റെ വിഭ്രാന്തി മനസിലാകും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അപമാനിക്കുന്ന നടപടി പി എസ് സി ചെയര്‍മാന്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

   പി എസ് സി ചെയര്‍മാന്റെ നടപടിക്കെതിരെ സി പി ഐ നേതാവ് സി. ദിവാകരന്‍ പോലും രംഗത്തെത്തി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കെങ്കിലും നീട്ടണം.

   നേരത്തേ പി എസ് സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അനുവിന്റെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. കുടുംബത്തില്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
   Published by:user_49
   First published:
   )}